എയർ ഇന്ത്യയെ നാ​ലു ക​മ്പ​നി​ക​ളാ​യി വി​ഭ​ജി​ക്കും
എയർ ഇന്ത്യയെ നാ​ലു ക​മ്പ​നി​ക​ളാ​യി വി​ഭ​ജി​ക്കും
Tuesday, January 16, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ട പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യെ നാ​ലു ക​മ്പ​നി​ക​ളാ​യി വി​ഭ​ജി​ച്ചു വി​ൽ​ക്കും. പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന നാ​ലു ക​മ്പ​നി​ക​ളി​ൽ ഒാ​രോ​ന്നി​ന്‍റെ​യും 51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​നാ​ണു തീ​രു​മാ​നം.

പ്ര​ധാ​ന എ​യ​ർ​ലൈ​ൻ​സ് ബി​സി​ന​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ​ഇ​ന്ത്യ എ​ക്സ്പ്ര​സും ഒ​രു ക​മ്പ​നി​യാ​ക്കും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ലി​യ​ൻ​സ് എ​യ​ർ, ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ്, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം എ​ന്നി​വ സ​മാ​നരീ​തി​യി​ൽ മൂ​ന്നു ക​ന്പ​നി​ക​ളാ​യി​ത്ത​ന്നെ വി​ൽ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.