സ്മാർട്ട് ലഗേജ് ഇനി ജെറ്റ് എയർവേസിൽ അനുവദിക്കില്ല
സ്മാർട്ട് ലഗേജ് ഇനി ജെറ്റ് എയർവേസിൽ അനുവദിക്കില്ല
Saturday, January 13, 2018 12:20 AM IST
ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ർ സ്മാ​ർ​ട്ട് ല​ഗേ​ജ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പു​തി​യ നി​ബ​ന്ധ​ന ജെ​റ്റ് എ​യ​ർ​വേ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തും. യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ്, അ​മേ​രി​ക്ക​ൻ എ‍യ​ർ​ലൈ​ൻ​സ്, ഡെ​ൽ​റ്റ, ഖ​ത്ത​ർ, ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് തു​ട​ങ്ങി​യ വി​മാ​ന​ക്ക​ന്പ​നി​ക​ളെ​ല്ലാം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ​യും തീ​രു​മാ​നം.

ജി​പി​എ​സ് ട്രാ​ക്കിം​ഗ്, ചാ​ർ​ജിം​ഗ് പോ​ർ​ട്ടു​ക​ൾ, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ല​ക്‌​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ്മാ​ർ​ട്ട് ല​ഗേ​ജ് എ​ന്നതുകൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ലി​ഥി​യം അ‍യോ​ൺ ബാ​റ്റ​റി​ക​ളാ​ണ് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇത്തരം ബാ​റ്റ​റി​ക​ൾ​ തീ ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ലാ​ണ് വി​ല​ക്ക്.


പു​തി​യ നി​ബ​ന്ധ​ന​ക​ള​നു​സ​രി​ച്ച് യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ിൽ​നി​ന്ന് ബാ​റ്റ​റി വേ​ർ​പെ​ടു​ത്തി കാ​ബി​ൻ ബാ​ഗേ​ജി​ൽ പ്ര​ത്യേ​ക​മാ​യി സൂ​ക്ഷി​ക്ക​ണം. കൂ​ടാ​തെ വേ​ർ​പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​ക​ൾ ചെ​ക്ക്ഡ്-​ഇ​ൻ ബാ​ഗേ​ജി​ൽ അ​നു​വ​ദി​ക്കി​ല്ല. ബാ​റ്റ​റി​ക​ൾ വേ​ർ​പെ​ടു​ത്തി​യ വി​വ​രം എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം യാ​ത്ര​ക്കാ​ർ​ക്കു​ണ്ട്.

ബാ​റ്റ​റി​ക​ൾ നീ​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ജെ​റ്റ് എ​യ​ർ​വേ​സി​ന് അ​തി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രി​ക്കി​ല്ല- ജെ​റ്റ് എ​യ​ർ​വേ​സ് വ​ക്താ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.