വെറൈസൺ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടും
വെറൈസൺ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടും
Wednesday, December 13, 2017 1:04 PM IST
ബം​ഗ​ളൂ​രു: ഐ​ടി മേ​ഖ​ല​യി​ൽ പി​രി​ച്ചു​വി​ട​ൽ വീ​ണ്ടും സ​ജീ​വം. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ൽ പ്ര​ധാ​ന ആ​റ് ഐ​ടി ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​രു​ത്തി. കോ​ഗ്നി​സ​ന്‍റ്, ഇ​ൻ​ഫോ​സി​സ്, വി​പ്രോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ നാ​ലാ​യി​രം ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

ഐ​ടി ആ​ൻ​ഡ് ഐ​ടി​ഇ​എ​സ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് വെ​റൈ​സ​ൺ ഡാ​റ്റാ സ​ർ​വീ​സ​സ് ഇ​ന്ത്യ (വി​ഡി​എ​സ്ഐ) ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 14 ശ​ത​മാ​നം കു​റ​യ്ക്കും. ഇ​ത​നു​സ​രി​ച്ച് 993 പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടും. ക​മ്പ​നി​യു​ടെ ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.