കാർഡ് വഴി ഇടപാട്: നിരക്ക് കുറച്ചു
കാർഡ് വഴി ഇടപാട്: നിരക്ക് കുറച്ചു
Wednesday, December 6, 2017 2:23 PM IST
മും​ബൈ: ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ വ്യാ​പാ​രി​ക​ൾ ഈ​ടാ​ക്കു​ന്ന നി​ര​ക്ക് (എം​ഡി​ആ​ർ-​മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ്) കു​റ​ച്ചു. റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ന​ലെ ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. ജ​നു​വ​രി ഒ​ന്നി​നു പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

വ്യാ​പാ​രി​ക​ളെ ര​ണ്ടു വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ് നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. ത​ലേ ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ വി​റ്റു​വ​ര​വ​നു​സ​രി​ച്ചാ​ണു വി​ഭ​ജ​നം. 20 ല​ക്ഷ​ത്തി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള​വ​ർ ചെ​റു​കി​ട​ക്കാ​ർ, അ​തി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ​യാ​ണു ത​രം​തി​രി​വ്. പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ (പി​ഒ​എ​സ്) മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് കാ​ർ​ഡ് സ്വൈ​പ് ചെ​യ്യു​ന്ന​വ​ർ​ക്കും സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗി​ച്ചു (ക്യു​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​തം) പ​ണം കൈ​മാ​റു​ന്ന​വ​ർ​ക്കും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളാ​ണ്.


നി​ര​ക്ക്

ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ: പി​ഒ​എ​സ് വ​ഴി വ്യാ​പാ​ര​ത്തു​ക​യു​ടെ 0.40 ശ​ത​മാ​നം (ഒ​രി​ട​പാ​ടി​നു പ​ര​മാ​വ​ധി 200 രൂ​പ). സ്മാ​ർ​ട്ട്ഫോ​ൺ വ​ഴി 0.30 ശ​ത​മാ​നം (പ​ര​മാ​വ​ധി 200 രൂ​പ).

മ​റ്റു വ്യാ​പാ​രി​ക​ൾ: പി​ഒ​എ​സ് വ​ഴി 0.90 ശ​ത​മാ​നം (പ​ര​മാ​വ​ധി 1000 രൂ​പ). സ്മാ​ർ​ട്ട്ഫോ​ൺ വ​ഴി 0.80 ശ​ത​മാ​നം (പ​ര​മാ​വ​ധി 1000 രൂ​പ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.