ഓട്ടോസ്പോട്ട് /ഐബി
രണ്ടാം തലമുറ ടിഗ്വാൻ എന്ന മോഡലിനെ ഫോക്സ് വാഗണ്‍ ഇന്ത്യൻ നിരത്തുകളിൽ പരിചയപ്പെടുത്തിയത് മേയിലാണ്. കംഫർട്ട്ലൈൻ, ഹൈലൈൻ എന്നീ രണ്ടു വേരിയന്റുകളിൽ ലഭ്യമായ ട്വിഗ്വാൻ ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ എംക്യുബി (മോഡുലാർ ട്രാൻസ്വേഴ്സ് മട്രിക്സ്) പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യമോഡലാണ്.
2007ൽ വിപണിയിലെത്തി വില്പന കുറഞ്ഞതിനെത്തുടർന്നാണ് 2014ൽ ടിഗ്വാൻ ആദ്യം നിരത്തു വിട്ടത്. ഇക്കാലത്ത് ജർമനിയിലെ വൂൾഫ്സ്ബർഗിലും റഷ്യയിലും ചൈനയിലുമാണ് ട്വിഗ്വാൻ നിർമിച്ചതെങ്കിൽ മേഡ് ഇൻ ഇന്ത്യ പരിവേഷം ഇപ്പോഴത്തെ ടിഗ്വാനുണ്ട്. പൂനയിലും ഒൗറംഗബാദിലുമായിട്ടാണ് നിർമാണം.
ലളിതം സുന്ദരം
സൗന്ദര്യാത്മകമായി പറഞ്ഞാൽ വളരെ ലളിതമായ ഡിസൈനാണ് വാഹനത്തിന് കന്പനി നല്‍കിയിരിക്കുന്നത്. വീതിയേറിയ ഫ്രണ്ട് ഗ്രില്ലും സ്ലാറ്റുകളും അതിനനുയോജ്യമായ ക്രോം ഫിനിഷിംഗുമെല്ലാം വാഹനത്തിന്റെ മുഖലക്ഷണമാണ്. ദീർഘചതുരത്തിലുള്ള എൽഇഡി ഹെഡ് ലാന്പുകൾക്കൊപ്പം എൽഇഡി ടേണ്‍ ഇൻഡിക്കേറ്ററുകൾ, അടിഭാഗത്ത് എൽഇഡി ഫോഗ് ലാന്പുകൾ എന്നിവ നല്കിയിരിക്കുന്നു. ബോണറ്റിൽ രണ്ടു വശത്തുമായി നാലു മടക്കുകൾ നല്‍കിയിരിക്കുന്നത് അല്പം മസ്കുലാർ രൂപം നല്‍കുന്നുണ്ട്.
വശങ്ങളിൽ ഷോൾഡർ ലൈൻ സ്ട്രെച്ചുകളും ടെയിൽഗേറ്റിലേക്കു കയറിനിൽക്കുന്ന ടെയിൽ ലാന്പുകളും ആകർഷകമാണ്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. അതേസമയം സെൽഫ് സീലിംഗ് ജെൽ ടയറിനുള്ളിൽ നല്കിയിരിക്കുന്നതാൽ പഞ്ചറായാലും തനിയെ ദ്വാരം അടയും എന്ന പ്രത്യേകതയുമുണ്ട്.
കാബിൻ
ടിപിക്കൽ ഫോക്സ്വാഗണ് വാഹനങ്ങളുടെ കാബിനു സമമെങ്കിലും മികച്ച യാത്രാനുഭവം നല്കുന്ന രീതിയിലാണ് ഡിസൈനിംഗ്. ഡാഷ്ബോർഡ്, ആം റെസ്റ്റ്, സൈഡ് പാനൽ എന്നിവിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് സോഫ്റ്റ് ഫീൽ പ്ലാസ്റ്റിക് ആണ്. സ്റ്റേറേജ് സ്പേസുകളും സുലഭം.
എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നീ ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. നാവിഗേഷന്‍ ഈ രണ്ട് ആപ്പുകളുമാണ് മികച്ച റെസല്യൂഷനിലുള്ള ഡിസ്പ്ലേ വാഹനത്തിനു നല്‍കുന്നത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനു താഴെയാണ് ത്രീ സോണ്‍ ക്ലൈറ്റ് കണ്ട്രോളിന്റെ സ്ഥാനം.
ഇലക്ട്രിക്കലി ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ്, ടിൽറ്റ്-ടെലിസ്കോപിക് സ്റ്റിയറിംഗ് വീൽ എന്നിവ ഡ്രൈവർക്ക് ഡ്രൈവിംഗ് സുഖകരമാക്കാൻ ഉപകാരപ്പെടുന്നവയാണ്. കോ ഡ്രൈവർ സീറ്റിന്റെയും ഉയരം ക്രമീകരിക്കാമെങ്കിലും അത് മാന്വലായേ സാധിക്കൂ. നീളം കൂടിയ പനോരമിക് സണ്‍റൂഫാണ് മറ്റൊരു പ്രത്യേകത. ബൂട്ട് കപ്പാസിറ്റി 615 ലിറ്ററെങ്കിലും പിൻസീറ്റുകൾ മടക്കിയാൽ ഇത് 1615 ലിറ്ററായി ഉയർത്താം.
എൻജിൻ
മറ്റു മാർക്കറ്റുകളിൽ പെട്രോൾ, ഡീസൽ എൻജിനുകളിൽ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഡീസൽ വേർഷൻ മാത്രമേയുള്ളൂ. 2.0 ലിറ്റർ ടിഡിഐ എൻജിൻ 143 പിഎസ് പവറിൽ 340 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഡിഎസ്ജി പാഡിൽ ഫിഷ്റ്റേഴ്സിനൊപ്പം ഏഴു സ്പീഡ് ഗിയർബോസാണ് ടിഗ്വാനുള്ളത്. കൂടാതെ 4-മോഷൻ ഫോർ വീൽ ഡ്രൈവുമുണ്ട്. സ്ഥിരമായി 4-വീൽ ഡ്രൈവ് ഇല്ലെങ്കിലും ആവശ്യസമയങ്ങളിൽ 4-വീൽ ഡ്രൈവിലേക്കു മാറാം.
സുരക്ഷ
യൂറോ സുരക്ഷാ പരിശോധനയിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനമാണ് ടിഗ്വാൻ. ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ട്രാക്ഷൻ കണ്ട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ് ഫംഗ്ഷനുകൾക്കൊപ്പം അപകടത്തിൽ ബോണറ്റ് മൂന്ന് ഇഞ്ച് ഉയർന്നാൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്ന വിധത്തിലാണ് ഉള്ളിലെ സുരക്ഷാസംവിധാനങ്ങളുടെ ക്രമീകരണം. കൂടാതെ മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകളും പിന്നിൽ റിവേഴ്സിംഗ് കാമറയുമുണ്ട്.
വേരിയന്റുകൾ
ഇന്ത്യയിൽ രണ്ടു വേരിയന്റുകളിലാണ് ട്വിഗ്വാൻ എത്തുന്നതെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. കംഫർട്ട്ലൈൻ വേരിയന്റിന് 27.98 ലക്ഷം രൂപയും ഹൈലൈനിന് 31.38 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
സ്റ്റാൻഡാർഡ് മോഡൽ മുതൽ ആറ് എയർബാഗ്, 4വീൽ ഡ്രൈവ്, എൽഇഡി ഹെഡ് ലാന്പുകൾ, 3 സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ എന്നിവയുണ്ട്. എന്നാൽ, എൽഇഡി ടെയിൽ ലാന്പ്, പനോരമിക് സണ്‍റൂഫ്, പവേർഡ് ടെയിൽഗേറ്റ്, ബട്ടണ്‍ സ്റ്റാർട്ട്, സെൽഫ് സീലിംഗ് ടയറുകൾ, റിവേഴ്സിംഗ് കാമറ എന്നിവ ഹൈ ലൈനിൽ മാത്രമേയുള്ളൂ. കംഫർട്ട്ലൈനിൽ 17 ഇഞ്ച് അലോയ് വീലുകളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.