ക്രെ​ഡാ​യ് സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ
Wednesday, November 22, 2017 1:50 PM IST
കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (​ക്രെ​​​ഡാ​​​യ്) ദ്വി​​​ദി​​​ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഹോ​​​ട്ട​​​ൽ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ൽ നാളെ മുതൽ ന​​​ട​​​ക്കും. നാളെ ​​ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ കെ.​​​വി. തോ​​​മ​​​സ് എം​​പി, ക്രെ​​​ഡാ​​​യ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ജാ​​​ക്സ​​​യ് ഷാ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും. ക്രെ​​​ഡാ​​​യ് കേ​​​ര​​​ള ചെ​​​യ​​​ർ​​​മാ​​​ൻ ന​​​ജീ​​​ബ് സ​​​ക്ക​​​റി​​​യ, കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​വി. ആന്‍റ​​​ണി, ക്രെ​​​ഡാ​​​യ് കൊ​​​ച്ചി പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​ ​​പോ​​​ൾ രാ​​​ജ് എ​​​ന്നി​​​വ​​​ർ പ​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.