ടയറുകൾ നന്നായാൽ കീശ ചോരില്ല
ടയറുകൾ നന്നായാൽ കീശ ചോരില്ല
Saturday, November 18, 2017 2:20 PM IST
ഓട്ടോസ്പോട്ട് /ഐബി

കാ​റു​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ട​യ​റു​ക​ൾ. വാ​ഹ​ന​ത്തെ​യും റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രേ​യൊ​രു ഭാ​ഗം. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം, ബ്രേ​ക്കിം​ഗ്, ഹാ​ൻ​ഡ്‌​ലിം​ഗ് ക്വാ​ളി​റ്റി തു​ട​ങ്ങി​യ​വ​യെ​ല്ലാം മി​ക​ച്ച രീ​തി​യി​ലാ​കാ​ൻ ന​ല്ല ട​യ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ന​ല്ല ട​യ​റു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ക്ഷ​മ​ത ഉ​യ​ർ​ത്തും. നി​ല​വാ​ര​മി​ല്ലാ​ത്ത ട​യ​റു​ക​ളാ​വ​ട്ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ചെ​ല​വ് ഉ​യ​ർ​ത്താ​നേ ഉ​പ​ക​രി​ക്കൂ.

ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

1. ട്യൂ​ബ് ടൈ​പ്പ് / ട്യൂ​ബ് ലെ​സ്

ഇ​പ്പോ​ൾ ട്യൂ​ബ് ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ട​യ​റു​ക​ൾ ല​ഭ്യ​മാ​ണ്. ട്യൂ​ബ് ലെ​സ് എ​ന്ന​ത് ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​വി​ദ്യ ആ​ണെ​ന്ന​തു മാ​ത്ര​മ​ല്ല ട്യൂ​ബ് ടൈ​പ്പ് ട​യ​റി​നേ​ക്കാ​ളും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ണ്.

2. ട​യ​റു​ക​ളു​ടെ വ​ലു​പ്പം

ട​യ​റു​ക​ൾ വാ​ങ്ങു​ന്പോ​ൾ വാ​ഹ​ന​ത്തി​നും അ​തി​ന്‍റെ റി​മ്മു​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ​വ​യാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ട​യ​റു​ക​ളു​ടെ വ​ലു​പ്പം നി​ശ്ച​യി​ക്കു​ന്ന​ത് റി​മ്മി​ന്‍റെ വ​ലു​പ്പം, ട​യ​ർ ത്രെ​ഡി​ന്‍റെ വീ​തി, വ​ശ​ങ്ങ​ളു​ടെ ഉ​യ​രം എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ്.

* റി​മ്മി​ന്‍റെ വ​ലു​പ്പം

റി​മ്മി​ന് അ​നു​യോ​ജ്യ​മാ​യ ട​യ​റു​ക​ൾ വേ​ണം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ. റി​മ്മി​നേ​ക്കാ​ളും ചെ​റി​യ ട​യ​റു​ക​ളാ​ണെ​ങ്കി​ൽ വ​ശ​ങ്ങ​ളു​ടെ ഉ​യ​രം കു​റ​യു​ന്ന​തി​നു കാ​ര​ണ​മാ​കും. ഇ​ത് വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ നി​ല​വാ​രം കു​റ​യ്ക്കും.

* ത്രെഡി​ന്‍റെ വീ​തി

വാ​ഹ​നം ഏ​തു രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത​നു​സ​രി​ച്ച് ത്രഡി​ന്‍റെ വീ​തി തെ​ര​ഞ്ഞെ​ടു​ക്കാം. യാ​ത്രാ​സു​ഖ​ത്തി​നൊ​പ്പം അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കാ​നാ​യി കൂ​ടു​ത​ൽ പ​വ​ർ ന​ല്കാ​ൻ ത​യാ​റെ​ങ്കി​ൽ ത്രെഡി​ന് വീ​തി​യു​ള്ള ട​യ​ർ തെ​ര​ഞ്ഞെ​ടു​ക്കാം. മൈ​ലേ​ജി​നു പ്രാ​ധാ​ന്യം ന​ല്കി​യാ​ൽ ഇ​ത് യോ​ജി​ക്കി​ല്ല.


3. ത്രെ​ഡ് പാ​റ്റേ​ണ്‍

ത്രെ​ഡ് പാ​റ്റേ​ൺ മ​റ്റൊ​രു പ്ര​ധാ​ന ഭാ​ഗ​മാ​ണ്. വി​വി​ധ കാ​ലാ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ല്കു​ന്ന​വ​യാ​യി​രി​ക്കും ഓ​രോ ത​രം ത്രെ​ഡു​ക​ളും. മ​ഴ​യു​ള്ള​പ്പോ​ഴും തെ​ന്നു​ന്ന റോ​ഡു​ക​ളി​ലും ത്രെ​ഡ് കൂ​ടി​യ ട​യ​റു​ക​ളാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യം.
മൂ​ന്നു ത​രം ത്രെ​ഡു​ക​ളു​ണ്ട്

* സിമെട്രിക് ത്ര​ഡ്

ര​ണ്ടു രീ​തി​യി​ലും ഇ​ടാ​ൻ ക​ഴി​യു​ന്ന ത​രം ത്രെഡു​ള്ള​വ​യാ​ണി​ത്. വെ​ള്ള​മു​ള്ള റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ അ​നു​യോ​ജ്യ​മാ​യ ട​യ​റു​ക​ളാ​ണി​വ.

* യൂ​ണി ഡ​യ​റ​ക‌്ഷ​ണ​ൽ ത്രെഡ്

ട​യ​ർ ക​റ​ങ്ങു​ന്പോ​ൾ ഒ​രു വ​ശ​ത്തേ​ക്കു മാ​ത്രം ത്രെഡ് പാ​റ്റേ​ണ്‍ ഉ​ള്ള ത​ര​മാ​ണി​ത്. ഏ​തു വ​ശ​ത്തേ​ക്കാ​ണ് ട​യ​റി​ന്‍റെ ദി​ശ എ​ന്ന​ത് വ​ശ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും.

* അ​സി​മെ​ട്രി​ക് ത്രഡ്

ട​യ​റി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലെ​യും ത്രെ​ഡു​ക​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

4. റ​ബ​ർ കോ​ന്പൗ​ണ്ട്

റ​ബ​റി​ന്‍റെ അ​ള​വ് കൂ​ടു​ത​ലു​ള്ള അ​താ​യ​ത് മി​ക​ച്ച നി​ല​വാ​ര​മു​ള്ള ട​യ​റു​കളു​ടെ ട്രാ​ക്‌​ഷ​ൻ, സ്പീ​ഡ് റേ​റ്റിം​ഗ് എ​ന്നി​വ ഉ​യ​ർ​ന്ന​താ​യി​രി​ക്കും. വാ​ഹ​ന​ത്തിനു കൂ​ടു​ത​ൽ ഗ്രി​പ് ന​ല്കാ​ൻ ഇ​ത്ത​രം ട​യ​റു​ക​ൾ​ക്കു ക​ഴി​യും.

ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി

1. നി​ർ​മാ​താ​ക്ക​ളു​ടെ മ​തി​പ്പ്

ന​ല്ല നി​ർ​മാ​താ​ക്ക​ളു​ടെ ട​യ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഇ​തി​നാ​യി മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യു​ന്ന​ത് ന​ല്ല​താ​ണ്.

2. വാ​റ​ണ്ടി

വാ​റ​ണ്ടി കാ​ലാ​വ​ധി​യി​ല്ലാ​ത്ത ട​യ​റു​ക​ൾ വാ​ങ്ങ​രു​ത്.

3. നിർമാണത്തീയതി

ട​യ​ർ നി​ർ​മി​ച്ച തീ​യ​തി വ​ശ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. നാ​ല് അ​ക്ക ഡോ​ട്ട് കോ​ഡാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക. അ​തി​ൽ ആ​ദ്യ​ത്തെ ര​ണ്ട് അ​ക്കം ആ​ഴ്ച​യും അ​വ​സാ​ന​ത്തെ ര​ണ്ട​ക്കം നി​ർ​മി​ച്ച വ​ർ​ഷ​വു​മാ​ണ്. ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ട​യ​റു​ക​ൾ വാ​ങ്ങാ​ത്ത​താ​ണ് ന​ല്ല​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.