മറ്റുള്ളവരും റേറ്റിംഗ് കൂട്ടുമെന്നു പ്രതീക്ഷ
Friday, November 17, 2017 1:15 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ഡീ​സ് ഇ​ന്ത്യ​യു​ടെ റേ​റ്റിം​ഗ് ഉ​യ​ർ​ത്തി​യ​ത് മ​റ്റു റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ളും അ​നു​ക​രി​ക്കു​മെ​ന്നുള്ള പ്ര​തീ​ക്ഷ​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ്റ്റാ​ൻ​ഡാ​ർ​ഡ് ആ​ൻ​ഡ് പുവ​ർ, ഫി​ച്ച് എ​ന്നി​വ​യും ഇ​തേ വ​ഴി നീ​ങ്ങു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​ഖ്യ​സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്‌​ടാ​വ് അ​ര​വി​ന്ദ് സു​ബ്ര​ഹ്‌​മ​ണ്യ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തേ ഉ​യ​ർ​ത്തേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണു ധ​ന​മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​സ്മു​ഖ് അ​ധി​യ, സു​ഭാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ്, നീ​തി ആ​യോ​ഗ് അം​ഗം ബി​ബേ​ക് ദേ​ബ് റോ​യ് എ​ന്നി​വ​ർ പ​റ​ഞ്ഞ​ത്.


ക​മ്മി അ​ട​ക്ക​മു​ള്ള ധ​ന​കാ​ര്യ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കും ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ റേ​റ്റിം​ഗ് ഉ​യ​ർ​ത്ത​ലി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.