ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
Thursday, November 16, 2017 1:03 PM IST
ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ദേ​ശീ​യ​പാ​ത​ക​ൾ​ക്ക് റേ​റ്റിം​ഗ് വ​രു​ന്നു. സ​ർ​വേ ന​ട​ത്തി പൂ​ജ്യം മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള സ്റ്റാ​ർ റേ​റ്റിം​ഗ് ആ​ണ് ദേ​ശീ​യ​പാ​ത​ക​ൾ​ക്കു ന​ല്കു​ക.

ഡ​ൽ​ഹി-​മും​ബൈ, മും​ബൈ-​ചെ​ന്നൈ ഇ​ട​നാ​ഴി​ക​ളി​ൽ അ​ടു​ത്ത കു​റ​ച്ചു മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​വേ ന​ട​ത്തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ റേ​റ്റിം​ഗ് ന​ല്കും. രാ​ജ്യ​ത്തെ മെ​ഗാ ഹൈ​വേ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തി​നൊ​പ്പം ഒ​രു പ​തി​റ്റാ​ണ്ടു​കൊ​ണ്ടേ റേ​റ്റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കൂ.

ലോ​ക​ബാ​ങ്കി​ന്‍റെ​യും ബ്ലൂം​ബെ​ർ​ഗ് ഫി​ലാ​ന്ത്രോ​ഫീ​സി​ന്‍റെ​യും ധ​ന​സ​ഹാ‍യം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റോ​ഡ് അ​സ​സ്മെ​ന്‍റ് പ്രോ​ഗ്രാം (ഐ​ആ​ർ​എ​പി) എ​ന്ന ഈ ​സ​ർ​വേ പ​ദ്ധ​തി​ക്കു​ണ്ട്.
നേ​ര​ത്തെ സ​മാ​ന​മാ​യ സ​ർ​വേ രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, കേ​ര​ളം, ആ​സാം, ഉ​ത്ത​ർ പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 10,000 കി​ലോ​മീ​റ്റ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ന​ട​ത്തി​യി​രു​ന്നു.


2010-15 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ഈ ​സ​ർ​വേ അ​നു​സ​രി​ച്ച് 75 ശ​ത​മാ​ന​ത്തോ​ളം പാ​ത​ക​ൾ​ക്ക് ര​ണ്ടു സ്റ്റാ​ർ റേ​റ്റിം​ഗി​നു മു​ക​ളി​ൽ നേ​ടാ​നാ​യി​രു​ന്നി​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന-​സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​പാ​ത​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

2016ൽ ​മാ​ത്രം ഇ​ന്ത്യ​യി​ൽ 90,000 പേ​ർ​ക്ക് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ഹാ​നി നേ​രി​ട്ടു​വെ​ന്ന് ഐ​ആ​ർ​എ​പി പ​റ​യു​ന്നു. ദേ​ശീ​യ​പാ​ത​ക​ളി​ൽ ഓ​രോ 100 മീ​റ്റ​റി​ലും 50 ല​ക്ഷ​ണ​ങ്ങ​ൾ സ​ർ​വേ​യി​ൽ പ​രി​ശോ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.