ജോലി നഷ്ടപ്പെട്ടശേഷമുള്ള പിഎഫ് പലിശയ്ക്കു നികുതി
ജോലി നഷ്ടപ്പെട്ടശേഷമുള്ള  പിഎഫ് പലിശയ്ക്കു നികുതി
Thursday, November 16, 2017 1:03 PM IST
മും​​​ബൈ: ജോ​​​ലി​​​യി​​​ൽ അ​​​ല്ലാ​​​ത്ത കാ​​​ല​​​ത്ത് എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് (ഇ​​​പി​​​എ​​​ഫ്) നി​​​ക്ഷേ​​​പ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ലി​​​ശ​​​യ്ക്ക് ആ​​​ദാ​​​യ​​​നി​​​കു​​​തി ന​​​ൽ​​​ക​​​ണം എ​​​ന്ന വ്യ​​​വ​​​സ്ഥ ആ​​​ദാ​​​യ​​​നി​​​കു​​​തി അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ശ​​​രി​​​വ​​​ച്ചു. ബം​​​ഗ​​​ളൂ​​​രു ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണു വി​​​ധി.

ജോ​​​ലി​​​യി​​​ലു​​​ള്ള കാ​​​ല​​​ത്തു നി​​​ക്ഷേ​​​പ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ലി​​​ശ​​​യ്ക്കു നി​​​കു​​​തി​​​യി​​​ല്ല. പെ​​​ൻ​​​ഷ​​​ൻ​​​പ്രാ​​​യ​​​മാ​​​യി റി​​​ട്ട​​​യ​​​ർ ചെ​​​യ്താ​​​ൽ അ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു​ വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഇ​​​പി​​​എ​​​ഫ് അ​​​ക്കൗ​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​തം (ഇ​​​ൻ ഓ​​​പ്പ​​​റേ​​​റ്റീ​​​വ്) ആ​​​യി ക​​​ണ​​​ക്കാ​​​ക്കും. അ​​​പ്പോ​​​ൾ പ​​​ലി​​​ശ ന​​​ല്​​​കി​​​ല്ല. രാ​​​ജി​​​വ​​​ച്ചോ ഡി​​​സ്മി​​​സ് ചെ​​​യ്യ​​​പ്പെ​​​ട്ടോ പ​​​ണി ഇ​​​ല്ലാ​​​താ​​​യാ​​​ൽ ഇ​​​പി​​​എ​​​ഫ് അ​​​ക്കൗ​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മു​​​ള്ള​​​താ​​​യി​​​ട്ടേ ക​​​ണ​​​ക്കാ​​​ക്കൂ.


നി​​​ക്ഷേ​​​പി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ഉ​​​ള്ള നി​​​ക്ഷേ​​​പ​​​ത്തി​​​നു പ​​​ലി​​​ശ ന​​​ല്കും. പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഇ​​​തു തു​​​ട​​​രും. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന പ​​​ലി​​​ശ​​​യ്ക്കാ​​​ണു നി​​​കു​​​തി ബാ​​​ധ​​​കം. വ​​​ള​​​രെ വ​​​ലി​​​യ തു​​​ക നി​​​ക്ഷേ​​​പ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും വേ​​​റെ വ​​​ലി​​​യ ​​​വ​​​രു​​​മാ​​​ന​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ നി​​​കു​​​തി അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​രി​​​ല്ല. നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ​​​രി​​​ധി​​​ക്കു മു​​​ക​​​ളി​​​ൽ പ​​​ലി​​​ശ ല​​​ഭി​​​ച്ചാ​​​ലേ നി​​​കു​​​തി അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​രൂ. ഏ​​​തു വ​​​ർ​​​ഷ​​​മാ​​​ണോ പ​​​ലി​​​ശ​​​ വ​​​ര​​​വു​​​വ​​​ച്ച​​​ത് ആ ​​​വ​​​ർ​​​ഷ​​​മാ​​​ണു നി​​​കു​​​തി​​​ബാ​​​ധ്യ​​​ത​​​ വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.