ഐ​ഡി​യ​യും ന​ഷ്‌‌​ട​ത്തി​ൽ; ട​വ​റു​ക​ൾ വി​ൽ​ക്കു​ന്നു
Monday, November 13, 2017 12:47 PM IST
മും​ബൈ: മൊ​ബൈ​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്തെ ക​ടു​ത്ത മ​ത്സ​രം ​മൂ​ലം ഐ​ഡി​യ​യും ന​ഷ്‌‌​ട​ത്തി​ൽ. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ക​ന്പ​നി​ക്ക് 1107 കോ​ടി രൂ​പ ന​ഷ്‌‌​ട​മാ​യി. വ​രു​മാ​നം 9300 കോ​ടി​യി​ൽ​നി​ന്ന് 19.72 ശ​ത​മാ​നം കു​റ​ഞ്ഞ് 7465.5 കോ​ടി​യാ​യി.

ആ​ദി​ത്യ​ ബി​ർ​ള ഗ്രൂ​പ്പി​ൽ​പ്പെട്ട ഐ​ഡി​യ, ബ്രി​ട്ടീ​ഷ് ക​ന്പ​നി​യാ​യ വോ​ഡ​ഫോ​ണു​മാ​യി ല​യ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ല​യ​ന​ത്തോ​ടെ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ മൊ​ബൈ​ൽ​ ക​ന്പ​നി​യാ​യി മാ​റും; ഇ​ന്ത്യ​യി​ലെ ഒ​ന്നാ​മ​ത്തെ​യും. 40 കോ​ടി വ​രി​ക്കാ​രും 80,000 കോ​ടി ​രൂ​പ വി​റ്റു​വ​ര​വും സം​യു​ക്ത ക​ന്പ​നി​ക്കു പ്ര​തീ​ക്ഷി​ക്കാം. 1.98 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ട​മു​ണ്ടാ​കും സം​യു​ക്ത ക​ന്പ​നി​ക്ക്.


ഐ​ഡി​യ​യും വോ​ഡ​ഫോ​ണും അ​വ​രു​ടെ മൊ​ബൈ​ൽ ട​വ​റു​ക​ൾ ട​വ​ർ ക​ന്പ​നി​യാ​യ എ​ടി​സി​ക്ക് വി​ൽ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ട​വ​റു​ക​ൾ 7,800 കോ​ടി രൂ​പ​യ്ക്കാ​ണു വി​ൽ​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ക​ന്പ​നി​യാ​യ ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ ലാ​ഭം 77 ശ​ത​മാ​നം കു​റ​ഞ്ഞി​രു​ന്നു. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് 2709 കോ​ടി​യു​ടെ ന​ഷ്ട​വും വ​രു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.