ആശങ്ക കൂടി; ഓഹരികൾ വീണ്ടും താഴോട്ട്
Monday, November 13, 2017 11:17 PM IST
മും​ബൈ: ക​ന്പോ​ള​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​യി; ഓ​ഹ​രി​സൂ​ചി​ക​ക​ൾ താ​ണു. ജി​എ​സ്ടി നി​ര​ക്കു​ക​ൾ കു​റ​ച്ച​ത് ബ​ജ​റ്റ് ക​മ്മി വ​ർ​ധി​പ്പി​ക്കു​മെ​ന്ന​ത് ആ​ശ​ങ്ക​ക​ളി​ൽ വ​ലു​ത്. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന വ​ള​ർ​ച്ച കു​റ​ഞ്ഞ​തു മ​റ്റൊ​ന്ന്. പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ർ​ധി​ക്കു​ന്ന യു​ദ്ധ​ഭീ​തി​യും ഉ​യ​രു​ന്ന പെ​ട്രോ​ളി​യം വി​ല​യും ഇ​തി​നു പു​റ​മേ. ഇ​ന്ന​ലെ ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 281 പോ​യി​ന്‍റ് (0.84 ശ​ത​മാ​നം) താ​ണ് 33,033.56 ലെ​ത്തി. നി​ഫ്റ്റി 96.8 പോ​യി​ന്‍റ് (0.9 ശ​ത​മാ​നം) ഇ​ടി​ഞ്ഞ് 10,224.95 ൽ ​ക്ലോ​സ് ചെ​യ്തു.


ഡോ​ള​ർ​വി​ല ഉ​യ​രു​ന്ന​തും വി​ദേ​ശ​നി​ക്ഷേ​പ​ക​ർ വീ​ണ്ടും വി​ല്പ​ന​ക്കാ​രാ​യ​തും ഓ​ഹ​രി​വി​ല​ക​ൾ താ​ഴാ​ൻ നി​മി​ത്ത​മാ​യി. ഇ​ന്ന​ലെ ഐ​ടി ഒ​ഴി​കെ എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും ഓ​ഹ​രി​ക​ൾ​ക്കു ക്ഷീ​ണ​മാ​യി​രു​ന്നു.