കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്
Saturday, November 11, 2017 11:39 PM IST
ന്യൂ​ഡ​ൽ​ഹി: 2018-19ലേ​ക്കു​ള്ള കേ​ന്ദ്ര​ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ക്കും. ഇ​ക്കൊ​ല്ല​മാ​ണു ബ​ജ​റ്റ് അ​വ​ത​ര​ണം ഫെ​ബ്രു​വ​രി​യി​ലെ ആ​ദ്യ പ്ര​വൃ​ത്തിദി​ന​ത്തി​ലാ​ക്കി​യ​ത്. അ​ടു​ത്ത ബ​ജ​റ്റ് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ പൂ​ർ​ണ ബ​ജ​റ്റാ​ണ്.

2019 മേ​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള​തി​നാ​ൽ ഫെ​ബ്രു​വ​രി​യി​ൽ നാ​ലു​മാ​സ​ത്തെ വോ​ട്ട് ഓ​ൺ അ​ക്കൗ​ണ്ട് പാ​സാ​ക്കു​ക​യാ​വും ചെ​യ്യു​ക. പൂ​ർ​ണ ബ​ജ​റ്റ് ജൂ​ണി​ലാ​കും.
ച​ര​ക്കു​സേ​വ​ന​നി​കു​തി ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ കേ​ന്ദ്ര പൊ​തു​ബ​ജ​റ്റാ​കും അ​ടു​ത്ത​ത്. എ​ല്ലാ ബ​ജ​റ്റി​ലും ഉ​ത്പ​ന്ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി​യി​ലെ മാ​റ്റ​ങ്ങ​ളാ​യി​രു​ന്നു ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന​ത്.


ഇ​നി അ​ത്ത​രം ആ​കാം​ക്ഷ​ക​ൾ ബ​ജ​റ്റി​നെ​പ്പ​റ്റി വേ​ണ്ട. സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി ജി​എ​സ്ടി കൗ​ൺ​സി​ലാ​ണു തീ​രു​മാ​നി​ക്കു​ന്ന​ത്. പൊ​തു​ബ​ജ​റ്റി​ൽ ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ളു​ടെ ക​സ്റ്റം​സ് ഡ്യൂ​ട്ടി കൂ​ട്ടു​മോ കു​റ​യ്ക്കു​മോ എ​ന്ന​തും ആ​ദാ​യ​നി​കു​തി​യി​ലെ മാ​റ്റ​ങ്ങ​ളും മാ​ത്ര​മേ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കേ​ണ്ട​തു​ള്ളൂ.

ധ​ന​കാ​ര്യ​വ​ർ​ഷം ഏ​പ്രി​ൽ-​മാ​ർ​ച്ചി​ൽ നി​ന്നു ജ​നു​വ​രി-​ഡി​സം​ബ​ർ ആ​ക്കാ​നു​ള്ള നി​ർ​ദേ​ശം ത​ത്ക്കാ​ലം ന​ട​പ്പാ​ക്കു​ന്നി​ല്ല.

അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞേ ഇ​നി അ​തു പ​രി​ഗ​ണി​ക്കൂ എ​ന്നു വേ​ണം ക​രു​താ​ൻ.