ജിഎസ്ടി നിരക്കിലെ മാറ്റം വിലകുറയ്ക്കും: കന്പനികൾ
ജിഎസ്ടി നിരക്കിലെ മാറ്റം  വിലകുറയ്ക്കും: കന്പനികൾ
Saturday, November 11, 2017 1:09 PM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി നി​ര​ക്ക് കു​റ​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്പ​ന്ന വി​ല കു​റ​യ്ക്കു​മെ​ന്നു പ്ര​മു​ഖ ക​ന്പ​നി​ക​ൾ. വി​ല കൂ​ട്ടാ​തെ ഉ​ത്പ​ന്ന​ത്തി​ന്‍റെ അ​ള​വോ തൂ​ക്ക​മോ കു​റ​ച്ച് ക​ന്പ​നി​ക​ൾ അ​ത​നു​സ​രി​ച്ചു​ള്ള മാ​റ്റം വ​രു​ത്തും.

അ​ല​ക്കു​പൊ​ടി, ഡി ​ഒാ​ഡ​റ​ന്‍റ്, വി​വി​ധ​ സ്പ്രേ​ക​ൾ, ഹെ​യ​ർ ഡൈ, ​ടൂ​ത്ത് പേ​സ്റ്റ്, വി​വി​ധ​ത​രം ച​ർ​മ​ലേ​പ​ന​ങ്ങ​ൾ, ആ​ഷ്റ്റ​ർ​ഷേ​വ്, പോ​ളി​ഷു​ക​ൾ, ക്രീ​മു​ക​ൾ, ചോ​ക്ക​ലേ​റ്റ്, ച്യൂ​യിം​ഗ് ഗം, ​കാ​പ്പി​പ്പൊ​ടി, ക​സ്റ്റ​ാർ​ഡ് പൗ​ഡ​ർ, ഷാം​പൂ, ഹെ​യ​ർ ഓ​യി​ൽ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​ക​ൾ, വേ​ഗം ത​ന്നെ നി​കു​തി ഇ​ള​വി​ന്‍റെ നേ​ട്ടം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ, പ​ത​ഞ്ജ​ലി, ജ്യോ​തി ലബോറ​ട്ട​റീ​സ്, മാ​രി​കോ, മോ​ൺ ഡെ​ല​സ്, കോ​ൾ​ഗേ​റ്റ്, ഡാ​ബ​ർ തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ ആ​ണ് ഇ​വ​യു​ടെ പ്ര​മു​ഖ ഉ​ത്പ​ാദകർ. നി​കു​തി കു​റ​ച്ച​തു വി​ല്പ​ന കൂ​ട്ടു​മെ​ന്നാ​ണു ക​ന്പ​നി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.


ത​റ​ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ലോ​ഷ​നു​ക​ൾ, ഫി​നൈ​ൽ എ​ന്നി​വ​യ്ക്ക് 28 ശ​ത​മാ​നം ജി​എ​സ്ടി നി​ല​നി​ർ​ത്തി​യ​തി​ൽ ക​ന്പ​നി​ക​ൾ നീ​ര​സം പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.