കേന്ദ്രസർക്കാർ ജീവനക്കാർക്ക് 25 ലക്ഷം രൂപ വരെ ഭവനവായ്പ
കേന്ദ്രസർക്കാർ ജീവനക്കാർക്ക് 25 ലക്ഷം രൂപ വരെ ഭവനവായ്പ
Friday, November 10, 2017 1:53 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 25 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചു. ഭ​വ​നനി​ർ​മാ​ണ അ​ഡ്വാ​ൻ​സ് (എ​ച്ച്ബി​എ) പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് വാ​യ്പ ല​ഭി​ക്കു​ന്ന​ത്.

മു​ന്പു ല​ഭി​ച്ചി​രു​ന്ന​തി​ന്‍റെ മൂ​ന്നു മ​ട​ങ്ങ് പു​തി​യ പ​ദ്ധ​തി​യ​നു​സ​രി​ച്ച് ല​ഭി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു​മി​ച്ചോ ര​ണ്ടാ​യോ ഭ​വ​ന​വാ​യ്പ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. നേ​ര​ത്തെ ദ​ന്പ​തി​ക​ളി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു ഈ ​പ​ദ്ധ​തി​യ​നു​സ​രി​ച്ച് വാ​യ്പ ല​ഭി​ച്ചി​രു​ന്ന​ത്.

ഭ​വ​ന​വാ​യ്പാ പ​ദ്ധ​തി ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. രാ​ജ്യ​ത്തെ 50 ല​ക്ഷ​ത്തി​ൽ​പ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും.
ഏ​ഴാം ശ​ന്പ​ളക്ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ എ​ച്ച്ബി​എ പ​ദ്ധ​തി​യി​ൽ 34 മാ​സ​ത്തെ അ​ടി​സ്ഥാ​നശ​ന്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ തു​ക (പ​ത്തു ല​ക്ഷം വ​രെ) വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ല​ഭി​ക്കും. നേ​ര​ത്തെ 1.8 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഈ ​ഇ​ന​ത്തി​ൽ ല​ഭ്യ​മാ​യി​രു​ന്ന​ത്.


കൂ​ടാ​തെ പു​തി​യ ഭ​വ​നം നി​ർ​മി​ക്കു​ന്പോ​ഴോ വാ​ങ്ങു​ന്പോ​ഴോ ഒ​രു കോ​ടി രൂ​പ വ​രെ ചെ​ല​വാ​ക്കാം. പ്ര​ത്യേ​ക കേ​സു​ക​ളി​ൽ 1.25 കോ​ടി വ​രെ ആ​വാം. നേ​ര​ത്തെ 30 ല​ക്ഷം രൂ​പ വ​രെ​യാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ൽ ചെ​ല​വാ​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.
ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ 8.5 ശ​ത​മാ​ന​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ 50,000 രൂ​പ മു​ത​ൽ 7.5 ല​ക്ഷ​ം രൂ​പ വ​രെ​യു​ള്ള നാ​ലു സ്ലാ​ബു​ക​ളി​ലാ​യി ആ​റു മു​ത​ൽ 9.30 വ​രെ ശ​ത​മാ​നം പ​ലി​ശ​യാ​യി​രു​ന്നു ഈ​ടാ​ക്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.