ഇന്ത്യക്കു പുറത്ത് പ്രവർത്തനം വിപുലീകരിക്കാൻ എസ്ബിഐ
ഇന്ത്യക്കു പുറത്ത് പ്രവർത്തനം വിപുലീകരിക്കാൻ എസ്ബിഐ
Thursday, November 9, 2017 2:00 PM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്നു. നേ​പ്പാ​ളി​ൽ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ൾ തു​ട​ങ്ങു​ന്ന​തി​നൊ​പ്പം വി​യ​റ്റ്‌​നാ​മി​ലേ​ക്ക് വീ​ണ്ടും തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മം​കൂ​ടി​യാ​ണ് എ​സ്ബി​ഐ​യു​ടെ പ​ദ്ധ​തി​യി​ലു​ള്ള​ത്. മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് അ​ന്താ​രാ​ഷ്‌​ട്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 15 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണു ശ്ര​മം.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ എ​സ്ബി​ഐ​ക്ക് 50,000 കോ​ടി ഡോ​ള​ർ ആ​സ്തി​യു​ണ്ട്. സ​ബ്സി​ഡി​യ​റി ബാ​ങ്കു​ക​ളു​മാ​യു​ള്ള ല​യ​ന​ത്തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ 50 ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടാ​നും എ​സ്ബി​ഐ​ക്കാ​യി. എ​ന്നാ​ൽ, ല​യ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്ക​ലും എ​സ്ബി​ഐ​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര ബി​സി​ന​സു​ക​ൾ​ക്ക് ചെ​റി​യ വ​ള​ർ​ച്ച മാ​ത്ര​മേ സം​ഭാ​വ​ന ചെ​യ്തു​ള്ളൂ.


ഇ​പ്പോ​ൾ 35 രാ​ജ്യ​ങ്ങ​ളി​ൽ എ​സ്ബി​ഐ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. നേ​പ്പാ​ളി​ൽ 88 ഓ​ഫീ​സു​ക​ളു​ള്ള എ​സ്ബി​ഐ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 100 ആ​യി ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.