ഹോണ്ട ‌ഗ്രാസിയ വിപണിയിൽ
Thursday, November 9, 2017 12:10 AM IST
ന്യൂ​ഡ​ൽ​ഹി: ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ 125 സിസി ‌പ്രീ​മി​യം സ്കൂ​ട്ട​ർ ഗ്രാസി​യ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വില 57,897 രൂ​പ(​എ​ക്സ് ഷോ​റൂം)​. ആ​ക്ടീ​വ 125ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ സ്പോ​ർ​ട്ടി ലു​ക്കി​ലാ​ണ് ഗ്രാ​സി​യ​യെ ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്ടീ​വ 125നേ​ക്കാ​ളും 400 രൂ​പ മാ​ത്രം കൂ​ടു​ത​ലേ​യു​ള്ളൂ ഗ്രേ​സി​യ​യ്ക്ക്.

‌പു​തി​യ എ​ൽ​ഇ​ഡി ഹെ​ഡ് ലാ​ന്പ്, ഡു​വ​ൽ ടോ​ൺ ക​ള​ർ, ബ്ലാ​ക്ക് അ​ലോ​യ് വീ​ലു​ക​ൾ (ഓ​പ്ഷ​ണ​ൽ), മു​ന്നി​ൽ ഡി​സ്ക് ബ്രേ​ക്ക്, മു​ന്നി​ലും പി​ന്നി​ലും കോം​ബി ബ്രേ​ക്ക് സി​സ്റ്റം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ. സ്റ്റാ​ൻ​ഡാ​ർ​ഡ്, അ​ലോ​യ്, ഡീ​ല​ക്സ് എ​ന്നീ മൂ​ന്ന് വേ​രി​യ​ന്‍റു​ക​ളി​ലാ​യി മെ​റ്റാ​ലി​ക് ബ്ലൂ, ​മെ​റ്റാ​ലി​ക് ഓ​റ​ഞ്ച്, വൈ​റ്റ്, ബ്ലാ​ക്ക്, മാ​റ്റ് ഗ്രേ, ​റെ​ഡ് എ​ന്നി​ങ്ങ​നെ ആ​റു നി​റ​ങ്ങ​ളി​ൽ ഗ്രാ​സി​യ ല​ഭി​ക്കും.

ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റാ​യ ഡീ​ല​ക്സി​ന് 62,269 രൂ​പ(എ​ക്സ് ഷോ​റൂം)​യാ​ണ് വി​ല. സ്റ്റാ​ൻ​ഡാ​ർ​ഡ് വേ​രി​യ​ന്‍റി​നെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ ഈ ​വേ​രി​യ​ന്‍റി​നു​ണ്ട്.