ഹ​സ്മു​ഖ് അ​ധി​യ ധ​ന സെ​ക്ര​ട്ട​റി
Wednesday, November 8, 2017 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​സ്മു​ഖ് അ​ധി​യ​യ്ക്കു വീ​ണ്ടും സ്ഥാ​ന​ക്ക​യ​റ്റം. റ​വ​ന്യു സെ​ക്ര​ട്ട​റി​യാ​യ അ​ധി​യ​യെ ധ​ന​സെ​ക്ര​ട്ട​റി​യാ​യി ഉ​യ​ർ​ത്തി. അ​ശോ​ക് ല​വാ​സ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണി​ത്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ന്‍റെ​യും ജി​എ​സ്ടി​യു​ടെ​യും പി​ന്നി​ലെ മു​ഖ്യ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ദ്ദേ​ഹ​മാ​ണെ​ന്നാ​ണു പൊ​തു​ധാ​ര​ണ.

ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​എ​എ​സു​കാ​ര​നാ​യ ഇ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത ഓ​ഫീ​സ​ർ​മാ​രി​ലൊ​രാ​ളാ​ണ്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ച്ച്ആ​ർ കോ​ള​ജി​ൽ​നി​ന്ന് ഒ​ന്നാ​മ​നാ​യി അ​ക്കൗ​ണ്ട​ൻ​സി പാ​സാ​യ​ശേ​ഷം അ​ഹ​മ്മ​ദാ​ബാ​ദ് ഐ​ഐ​എ​മ്മി​ൽ നി​ന്ന് സ്വ​ർ​ണ​മെ​ഡ​ലോ​ടെ പാ​സാ​യി. ബം​ഗ​ളൂ​രു​വി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ യോ​ഗ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു യോ​ഗ​യി​ൽ ഡോ​ക്‌​ട​റേ​റ്റ് എ​ടു​ത്തു. ന​രേ​ന്ദ്ര​മോ​ദി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.