ക്രൂ​ഡ് ഓ‍യി​ൽ വി​ല 64 ഡോ​ള​ർ ക​ട​ന്നു
Wednesday, November 8, 2017 12:28 AM IST
ല​ണ്ട​ൻ: സൗ​ദി അ​റേ​ബ്യ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​ത്ത​നെ കൂ​ട്ടി. തി​ങ്ക​ളാ​ഴ്ച മൂ​ന്ന​ര ശ​ത​മാ​നം ഉ​യ​ർ​ന്ന ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 64 ഡോ​ള​റി​നു മു​ക​ളി​ലെ​ത്തി.

സൗ​ദി​യി​ൽ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ അ​ധി​കാ​ര​ത്തി​ൽ സ​ന്പൂ​ർ​ണ​മാ​യി പി​ടി​മു​റു​ക്കി​യ​താ​ണു ശ​നി​യാ​ഴ്ച​ത്തെ കൂ​ട്ട അ​റ​സ്റ്റി​ൽ ക​ണ്ട​ത്. മു​പ്പ​ത്തി​ര​ണ്ടു​ വ​യ​സു​ള്ള രാ​ജ​കു​മാ​ര​ൻ ക്രൂ​ഡ് വി​ല ഉ​യ​ർ​ത്തി നി​ർ​ത്ത​ണം എ​ന്ന നി​ല​പാ​ടു​കാ​ര​നാ​ണ്.

അ​തി​ലു​പ​രി ഇ​റാ​നോ​ടു​ള്ള രാ​ജ​കു​മാ​ര​ന്‍റെ സ​മീ​പ​ന​മാ​ണു ക​ന്പോ​ള​ത്തി​ൽ ച​ല​നം സൃ​ഷ്ടി​ക്കു​ന്ന​ത്. യെ​മ​നി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പം മു​ത​ൽ സി​റി​യ​യി​ലെ​യും ഇ​റാ​ക്കി​ലെ​യും ഇ​ട​പെ​ട​ലു​ക​ളും ഖ​ത്ത​റി​ന്‍റെ നി​ല​പാ​ടും വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​റാ​നും സൗ​ദി​യും വി​രു​ദ്ധ ധ്രു​വ​ങ്ങ​ളി​ലാ​ണ്. ഇ​റാ​നോ​ടു​ള്ള രോ​ഷം നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു ഏ​റ്റു​മു​ട്ട​ലി​നോ യു​ദ്ധ​ത്തി​നോ വ​ഴി​തെ​ളി​ച്ചാ​ലോ എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച​ത്തെ ആ​ശ​ങ്ക ചൊ​വ്വാ​ഴ്ച പ്ര​ക​ട​മാ​യി​ല്ല. വ്യാ​പാ​ര​ത്തി​നി​ടെ 64 ഡോ​ള​റി​നു താ​ഴേ​ക്ക് ബ്രെ​ന്‍റ് ക്രൂ​ഡ് താ​ഴു​ക​യും ചെ​യ്തു. പ​ക്ഷേ പെ​ട്രോ​ളി​യം മേ​ഖ​ല തു​ട​ർ​ന്നും അ​നി​ശ്ചി​ത​ത്വം പ്ര​ക​ടി​പ്പി​ക്കും എ​ന്നാ​ണു സൂ​ച​ന.