ജി​​​എ​​​സ്ടി ഹെ​​​ല്‍​പ്പ്‌​​ലൈ​​നും സോ​​ഫ്റ്റ്‌​​വേ​​റും സ​​​ജ്ജ​​​മാ​​​ക്കു​​​മെ​​​ന്ന് മന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്
ജി​​​എ​​​സ്ടി ഹെ​​​ല്‍​പ്പ്‌​​ലൈ​​നും സോ​​ഫ്റ്റ്‌​​വേ​​റും സ​​​ജ്ജ​​​മാ​​​ക്കു​​​മെ​​​ന്ന് മന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്
Saturday, October 21, 2017 11:15 AM IST
മ​​​ല​​​പ്പു​​​റം: ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​ന് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​മെ​​​ന്നും ചെ​​​റു​​​കി​​​ട​​​വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് സോ​​ഫ്റ്റ്‌​​വേ​​ർ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന സാ​​മ്പ​​ത്തി​​ക സ​​മ്മേ​​ള​​ന​​ത്തി​​​ല്‍ വ്യാ​​​പാ​​​ര, വ്യ​​​വ​​​സാ​​​യ, ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​മു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് കൃ​​​ത്യ​​​മാ​​​യി മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. അ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ച​​​ര​​​ക്കു​​​നി​​​കു​​​തി സ​​​ര്‍​ക്കി​​​ള്‍ ഓ​​​ഫീ​​സു​​​ക​​​ളെ​​​ക്കൂ​​​ടി കോ​​​ര്‍​ത്തി​​​ണ​​​ക്കി ഏ​​​കോ​​​പ​​​ന​​​സം​​​വി​​​ധാ​​​നം വ​​​രും. സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മ​​​റു​​​പ​​​ടി ന​​ല്​ക​​​ണം. വ്യ​​​ക്ത​​​ത​​​യി​​​ല്ലാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഹെ​​​ല്‍​പ്പ് ഡ​​​സ്‌​​​കി​​​ലേ​​​ക്കു വി​​​ട​​​ണം. നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​ഫ​​​​മാ​​​റ്റി​​​ക്‌​​​സ് സെ​​ന്‍റ​​റി​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് ജി​​​എ​​​സ്ടി സോ​​ഫ്റ്റ്‌​​വേ​​ർ‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക.


ബി​​​ല്ലിം​​​ഗി​​​നൊ​​​പ്പം റി​​​ട്ടേ​​​ണ്‍ ഓ​​​ട്ടോ​​മാ​​​റ്റി​​​ക് ആ​​​യി ല​​​ഭി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം അ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കും. ജി​​​എ​​​സ്ടി നെ​​റ്റ്‌​​വ​​ര്‍​ക്ക് മി​​​ക്ക​​​പ്പോ​​​ഴും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​കു​​​ന്ന​​​ത് പ്ര​​​യാ​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്. 26നു ​​​ചേ​​​രു​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.