പുതിയ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
പുതിയ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
Friday, October 20, 2017 11:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​തി​​യ മൊ​​ബൈ​​ൽ പ്രീപെ​​യ്ഡ് പ്ലാ​​നു​​മാ​​യി ബി​​എ​​സ്എ​​ൻ​​എ​​ൽ. പ​​രി​​ധി​​യി​​ല്ലാ​​ത്ത കോ​​ളു​​ക​​ളും പ്ര​​തി​​ദി​​നം ഒ​​രു ജി​​ബി ഡാ​​റ്റ​​യും വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​താ​​ണ് ബി​​എ​​സ്എ​​ൻ​​എ​​ലിന്‍റെ പു​​തി​​യ കേ​​ര​​ള പ്ലാ​​ൻ. 446 രൂ​​പ​​യ്ക്ക് 84 ദി​​വ​​സ​​ത്തേ​​ക്ക് ഇ​​ന്ത്യ​​യി​​ലെ ഏ​​ത് നെ​​റ്റ്‌​​വ​​ർ​​ക്കിലേ​​ക്കും പ​​രി​​ധി​​യി​​ല്ലാ​​തെ വി​​ളി​​ക്കാ​​നാ​​വും.

നി​​ല​​വി​​ലെ പ്രീ​​പെ​​യ്ഡ് വ​​രി​​ക്കാ​​ർ​​ക്ക് പ്ലാ​​ൻ കേ​​ര​​ള എ​​ന്ന് 123 എ​​ന്ന ന​​മ്പ​​റി​​ലേ​​ക്ക് എ​​സ്എം​​എ​​സ് അ​​യ​​ച്ച് പ്ലാ​​ൻ ആ​​ക്ടി​​വേ​​റ്റ് ചെ​​യ്യാ​​മെ​​ന്ന് ബി​​എ​​സ്എ​​ൻ​​എ​​ൽ ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ഡോ.​​ പി.​​ടി. മാ​​ത്യൂ​​സ് പ​​ത്ര​​സമ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. എ​​സ്എം​​എ​​സ് വ​​ഴി പ്ലാ​​നി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന​​വ​​ർ​​ക്ക് 446 രൂ​​പ​​യു​​ടെ പ്ലാ​​ൻ 377.97 രൂ​​പ​​യ്ക്കു ല​​ഭി​​ക്കും. പു​​തി​​യ പ്ലാ​​നി​​ലൂ​​ടെ കൂ​​ടു​​ത​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ബി​​എ​​സ്എ​​ൻ​​എ​ലി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. മൈക്രോ​​മാ​​ക്സു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ബി​​എ​​സ്എ​​ൻ​​എ​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ ഫോ​​ർ ജി ​​ഫോ​​ണ്‍ ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ കേ​​ര​​ളവി​​പ​​ണി​​യി​​ലെ​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.

2200 രൂ​​പ​​യു​​ടെ ഫോ​​ണി​​ൽ 97 രൂ​​പ​​യു​​ടെ ബ​​ണ്ടി​​ൽ പ്ലാ​​നാ​​ണ് ബി​​എ​​സ്എ​​ൻ​​എ​​ൽ ന​​ല്​​കു​​ന്ന​​ത്. 365 ദി​​വ​​സം വാ​​ലി​​ഡി​​റ്റിയുള്ള ഈ ​​പ്ലാ​​നി​​ൽ 28 ദി​​വ​​സ​​ത്തേ​​ക്ക് പ​​രി​​ധി​​യി​​ല്ലാ​​ത്ത കോ​​ളും ഡാ​​റ്റ​​യും ല​​ഭി​​ക്കും.

യു​​എ​​ഇ​​യി​​ലേ​​ക്ക് മെ​​ാബൈ​​ൽ പ്രീ​​പെ​​യ്ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റോ​​മിം​​ഗ് സൗ​​ക​​ര്യ​​മാ​​ണ് ബി​​എ​​സ്എ​​ൻ​​എ​​ലി​​ന്‍റെ മ​​റ്റൊ​​രു പു​​തി​​യ സം​​രം​​ഭം. യു​​എ​​ഇ​​യി​​ലെ പ്ര​​മു​​ഖ ടെ​​ലി​​കോം സേ​​വ​​ന​​ദാ​​താ​​വാ​​യ ഇ​​ത്തി​​സാ​​ലാ​​ത്തു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു​​ള്ള സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ബി​​എ​​സ്എ​​ൻ​​എ​​ൽ പ്രീ​​പെ​​യ്ഡ് ഉ​​പ​​യോക്താ​​ക്ക​​ൾ​​ക്ക് യു​​എ​​ഇ​​യി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റോ​​മിം​​ഗ് സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ക്കും. കേ​​ര​​ള​​ത്തി​​ൽനി​​ന്നു​​ള്ള പ്ര​​വാ​​സി​​ക​​ൾ​​ക്ക് ഇ​​തു ഗു​​ണംചെ​​യ്യു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്.

സ്വ​​കാ​​ര്യ കേ​​ബി​​ൾ നെ​​റ്റ്‌​​വ​​ർ​​ക്കു​​ക​​ളി​​ലൂ​​ടെ എ​​ഫ്ടി​​ടി​​എ​​ച്ച് (ഫൈ​​ബ​​ർ ടു ​​ദി ഹോം) ​​ക​​ണ​​ക‌്ഷ​​നു​​ക​​ൾ ന​​ല്​​കു​​ന്ന പ​​ദ്ധ​​തി​​ക്കും കേ​​ര​​ള​​ത്തി​​ൽ തു​​ട​​ക്ക​​മാ​​യി. ഒ​​പ്റ്റി​​ക്ക​​ൽ ഫൈ​​ബ​​ർ ശൃം​​ഖ​​ല​​യു​​ള്ള കേ​​ബി​​ൾ ടി​​വി ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​മാ​​യി ബി​​എ​​സ്എ​​ൻ​​എ​​ൽ ഇ​​തി​​നോ​​ട​​കം ക​​രാ​​റി​​ൽ ഏ​​ർ​​പ്പെ​​ട്ടു​​ക​​ഴി​​ഞ്ഞു. പോ​​സ്റ്റ് പെ​​യ്ഡ് മൊ​​ബൈ​​ൽ ബി​​ല്ലു​​ക​​ൾ മു​​ൻ​​കൂ​​റാ​​യി അ​​ട​​യ്ക്കു​​ന്ന​​വ​​ർക്ക് 60 ശ​​ത​​മാ​​നം വ​​രെ ഡി​​സ്കൗ​​ണ്ട് ല​​ഭി​​ക്കു​​മെ​​ന്ന​​താ​​ണ് ബി​​എ​​സ്എ​​ൻ​​എ​​ലി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ഖ്യാ​​പ​​നം. 12 മാ​​സം, ആ​​റു മാ​​സം, മൂ​​ന്നു മാ​​സം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മു​​ൻ​​കൂ​​ട്ടി അ​​ട​​യ്ക്കാ​​വു​​ന്ന​​താ​​ണ്. പു​​തി​​യ പോ​​സ്റ്റ് പെ​​യ്ഡ് വ​​രി​​ക്കാ​​ർ​​ക്കും നി​​ല​​വി​​ലു​​ള്ള വ​​രി​​ക്കാ​​ർ​​ക്കും ഈ ​​ഓ​​ഫ​​ർ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താം.

മൊ​​ബൈ​​ൽ ക​​ണ​​‌ക‌്ഷ​​നു​​ക​​ൾ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. 19.21 ല​​ക്ഷം ക​​ണ​​ക‌്ഷ​​നു​​ക​​ൾ ബ​​ന്ധി​​പ്പി​​ച്ചുക​​ഴി​​ഞ്ഞു. മൊ​​ബൈ​​ൽ ന​​മ്പ​​ർ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന ഓ​​രോ ഉ​​പയോക്താ​​വി​​നും ഒ​​രു സൗ​​ജ​​ന്യ സി​​മ്മും ന​​ല്കു​​ന്നു​​ണ്ട്.

പ്രി​​ൻ​​സി​​പ്പ​​ൽ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ കെ.​​ കു​​ളൈ​​ന്ത​​വേ​​ൽ, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ഡോ.​​ എ​​സ്. ജ്യോ​​തിശ​​ങ്ക​​ർ, കെ.​​ സ​​ത്യ​​മൂ​​ർ​​ത്തി, അ​​നി​​ത​​കു​​മാ​​രി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പെ​​ങ്ക​​ടു​​ത്തു. ച​​ട​​ങ്ങി​​ൽ ബി​​എ​​സ്എ​​ൻ​​എലി​​ന്‍റെ ആ​​ദ്യ​​കാ​​ല ലാ​​ൻ​​ഡ്‌ലൈ​​ൻ വ​​രി​​ക്കാ​​ര​​ായ തി​​രു​​വി​​താം​​കൂ​​ർ രാ​​ജ​​കു​​ടും​​ബ​​ത്തി​​ലെ പൂ​​യംതി​​രു​​നാ​​ൾ ഗൗ​​രി പാ​​ർ​​വ​​തി ഭാ​​യി​​യെ​​യും മൊ​​ബൈ​​ൽ ഉ​​പയോ​​ക്താ​​വാ​​യ സു​​കേ​​ഷി​​നെ​​യും ആ​​ദ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.