ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
Wednesday, October 18, 2017 11:18 AM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ബോ​യിം​ഗ് ക​ന്പ​നി​യെ​യും മ​റി​ക​ട​ന്ന് ക​നേ​ഡി​യ​ൻ വി​മാ​ന ക​ന്പ​നി ബൊം​ബാ​ർ​ഡി​യെ. കാ​ന​ഡ​യി​ൽ സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടെ​യാ​ണു നി​ർ​മി​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ച് ബൊ​ബാ​ർ​ഡി​യെ​യു​ടെ വി​മാ​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ വി​ൽക്കാ​ൻ ട്രം​പ് വി​ല​യു​ടെ മൂ​ന്നി​ര​ട്ടി ചു​ങ്കം ചു​മ​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​ൻ വി​മാ​ന ക​ന്പ​നി ബോ​യിം​ഗി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

താ​ര​ത​മ്യേ​ന ചെ​റി​യ ക​ന്പ​നി​യാ​യ ബൊ​ംബാ​ർ​ഡി​യെ ക​ണ്ടെ​ത്തി​യ വ​ഴി ശ​ത്രു​വി​ന്‍റെ ശ​ത്രു​വി​നെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ യൂ​റോ​പ്യ​ൻ വി​മാ​ന ക​ന്പ​നി എ​യ​ർബ​സ് ഇ​ൻ​ഡ​സ്‌​ട്രീയു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി. ബൊം​ബാ​ർ​ഡി​യെ​യു​ടെ പു​തി​യ വി​മാ​ന മോ​ഡ​ലാ​യ സി​എ​സ് 300 നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ത്തി​ൽ 50 ശ​ത​മാ​നം ഓ​ഹ​രി എ​യ​ർബ​സി​നു ന​ല്​കി. അ​തു​വ​ഴി ട്രം​പി​നെ​യും മ​റി​ക​ട​ന്നു. എ​യ​ർബ​സി​ന് അ​മേ​രി​ക്ക​യി​ൽ വി​മാ​നനി​ർ​മാ​ണ ശാ​ല​യു​ണ്ട്. അ​വി​ടെ സി​എ​സ് 300 അ​സം​ബി​ൾ ചെ​യ്യും. അ​തോ​ടെ ഉ​ത്​പ​ന്നം അ​മേ​രി​ക്ക​ൻ ആ​കും. ട്രം​പി​ന്‍റെ 300 ശ​ത​മാ​നം ചു​ങ്കം ന​ല്കാ​തെ ക​ഴി​ക്കാം.


വി​മാ​ന​വി​പ​ണി​യി​ലെ ബോ​യിം​ഗ് അ​ധീ​ശ​ത്വ​ത്തി​നു പു​തി​യ വ്യാ​പാ​രസ​ഖ്യം ഭീ​ഷ​ണിയുയ​ർ​ത്തും. 108 മു​ത​ൽ 160 വ​രെ യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​വു​ന്ന​താ​ണു സി​എ​സ് 300. ന​വീ​ന ഡി​സൈ​നും സാ​ങ്കേ​തി​കവി​ദ്യ​യും ഇ​തി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. ബോ​യിം​ഗി​നോ എ​യ​ർബ​സി​നോ ഈ ​വ​ലു​പ്പ​ത്തി​ൽ വി​മാ​ന​ങ്ങ​ളി​ല്ല.

സി​എ​സ് 300ന് ​ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ലെ ഡെ​ൽ​റ്റാ എ​യ​ർ​ലൈ​ൻ​സി​ൽനി​ന്നു മാ​ത്ര​മെ ഓ​ർ​ഡ​ർ ല​ഭി​ച്ചി​ട്ടു​ള്ളൂ. ഇ​നി എ​യ​ർബ​സി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് വൈ​ദ​ഗ്ധ്യം വി​ല്പ​ന വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സി​എ​സ് 300 രം​ഗ​ത്തു വ​രാ​തി​രി​ക്കാ​ൻ ബോ​യിം​ഗ് ന​ട​ത്തി​യ ക​ളി​ക​ൾ പു​തി​യ വി​മാ​നം മി​ക​വു​റ്റ​താ​ണെ​ന്ന ധാ​ര​ണ വ​ള​ർ​ത്താ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.