ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ആ​മ​സോ​ണി​നെ  മ​റി​ക​ട​ന്ന്  ഫ്ലി​പ് കാ​ർ​ട്ട്
Tuesday, October 17, 2017 11:15 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ന്ത്യ​​​​യി​​​​ലെ ഉ​​​​ത്സ​​​​വ​​​​കാ​​​​ല വി​​​​ൽ​​​​പ്പ​​​​ന​​​​യി​​​​ൽ വ​​​​ൻ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി ഇ-​​കൊ​​മേ​​ഴ്സ് വ​​​​ന്പ​​​​ൻ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​മ​​​​സോ​​​​ണ്‍, സ്നാ​​​​പ് ഡീ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ പി​​​​ന്നി​​​​ലാ​​​​ക്കി​​​​യാ​​​​ണ് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് വി​​​​ൽ​​​​പ​​​​ന​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​വും ഉ​​​​ത്സ​​​​വ​​​​കാ​​​​ല വി​​​​ൽ​​​​പ്പ​​​​ന​​​​യി​​​​ൽ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​നു​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു ഒ​​​​ന്നാം സ്ഥാ​​​​നം.

എ​​​​ന്നാ​​​​ൽ, ഇ​​​​ക്കു​​​​റി വ്യാ​​​​പാ​​​​രം ക​​​​ഴി​​​​ഞ്ഞ ​​വ​​​​ർ​​​​ഷ​​​​ത്തേ​​​​തി​​​​നേ​​​​ക്കാ​​​​ൾ കൂ​​ട്ടാ​​​​നും ക​​​​ന്പ​​​​നി​​​​ക്കാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 45 ശ​​​​ത​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വി​​​​ൽ​​​​പ്പ​​​​ന ഇ​​​​ക്കു​​​​റി 50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് ക​​​​രു​​​​ത്തു തെ​​​​ളി​​​​യി​​​​ച്ച​​​​ത്. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ​​​​ന്പ​​​​നാ​​​​യ അ​​​​മ​​​​സോ​​​​ണ്‍. സ്നാ​​​​പ് ഡീ​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും. വ​​​​ൻ​​ തോ​​​​തി​​​​ലു​​​​ള്ള കാ​​​​ഷ് ബാ​​​​ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളാ​​​​ണ് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​നു കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​രെ നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​തെ​​​​ന്നു വി​​​​പ​​​​ണി നി​​​​രീ​​​​ക്ഷ​​​​ക​​​​ൻ സ​​​​തീ​​​​ഷ് മീ​​​​ന അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.