ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
Monday, October 16, 2017 11:29 AM IST
മും​ബൈ: ഓ​ഗ​സ്റ്റി​ൽ ജി​യോ ഫീ​ച്ച​ർ​ ഫോ​ൺ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം. ദീ​പാ​വ​ലി​ക്കു ശേ​ഷം ജി​യോ​ഫോ​ണി​ന്‍റെ പ്രീ ​ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​റി​യി​പ്പ്.

എ​ന്നാ​ൽ, ആ​ദ്യബാ​ച്ച് വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷം മാ​ത്ര​മേ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യൂ. എ​ങ്കി​ലും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യോ ന​വം​ബ​ർ ആ​ദ്യവാ​ര​മോ പ്രീ ​ബു​ക്കിം​ഗ് സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ പ്ര​തീ​ക്ഷ. ഓ​ഗ​സ്റ്റി​ൽ ജി​യോ​ഫോ​ൺ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങി​യെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.


ഓ​ഗ​സ്റ്റി​ൽ ജി​യോ​ഫോ​ൺ ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ 60 ല​ക്ഷം പേ​ർ ഫോ​ൺ ബു​ക്ക് ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് ബു​ക്കിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന അ​റി​യി​പ്പ് ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

1500 രൂ​പ ന​ല്കി ഫോ​ൺ വാ​ങ്ങി​യാ​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ വാ​ഗ്ദാ​നം. അ​ന്നു ഫോ​ൺ മ​ട​ക്കി ന​ല്കു​ക​യും വേ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.