ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
Saturday, October 14, 2017 11:55 AM IST
ഓട്ടോസ്പോട്ട് /ഐബി

ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ ചീ​റി​പ്പാ​യു​ന്ന റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ​ബൈ​ക്കു​ക​ൾ​ക്ക് പ്ര​ചാ​രം ഏ​റി​വ​രി​ക​യാ​ണ്. ക്ലാ​സി​ക്, ഹി​മാ​ല​യ​ൻ, കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി, ത​ണ്ട​ർ​ബേ​ർ​ഡ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളെ കൂ​ടാ​തെ കൂ​ടു​ത​ൽ ക​രു​ത്തു​ള്ള എ​ൻ​ജി​ൻ എ​ൻ​ഫീ​ൽ​ഡ് ഇ​ന്ത്യ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​പ്രേ​മി​ക​ളെ പ​രി​ചയ​പ്പെ​ടു​ത്തു​ക​യാ​ണ് കാ​ർ​ബെ​റി ഡ​ബി​ൾ ബാ​ര​ൽ 1000 എ​ന്ന 1000സി​സി ബൈ​ക്കി​ലൂ​ടെ. ഹാ​ർ​ലി ഡേ​വി​ഡ്സ​ണ്‍ അ​യ​ണ്‍ 883നോ​ട് മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ത്താ​ണ് കാ​ർ​ബെ​റി​യു​ടെ പി​റ​വി.

വി-​ട്വി​ൻ എ​ൻ​ജി​ൻ സിം​ഗി​ൾ സി​ലി​ണ്ട​ർ തം​പ​ർ എ​ൻ​ജി​നാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് 1000 സി​സി​യു​ടെ ക​രു​ത്ത്.

കാ​ർ​ബെ​റി മോ​ട്ടോ​ർ​സൈ​ക്കി​ളി​ന്‍റെ കാ​ർ​ബ​റേ​റ്റ​ഡ് എ​ൻ​ജി​നാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ ക​ന്പ​നി​യാ​യ കാ​ർ​ബെ​റി മോ​ട്ടോ​ർ​സൈ​ക്കി​ൾ ഇ​പ്പോ​ൾ ഛത്തീ​സ്ഗ​ഡി​ലെ ദു​ർ​ഗി​ലാ​ണ് പ്ര​വ​ർ​ത്ത​നം.

വി​ല

7.35 ല​ക്ഷം രൂ​പ​യാ​ണ് 1000 സി​സി എ​ൻ​ഫീ​ൽ​ഡി​ന്‍റെ വി​ല. ഒ​രു ല​ക്ഷം രൂ​പ അ​ട​ച്ച് ബു​ക്ക് ചെ​യ്താ​ൽ 8-10 മാ​സ​ത്തി​നു​ള്ളി​ൽ വാ​ഹ​നം ന​ല്കു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വാ​ഗ്ദാ​നം. എ​ൻ​ജി​നു മാ​ത്രം 4.95 ല​ക്ഷം രൂ​പ വി​ല​വ​രും.

മൈ​ലേ​ജ്

സി​റ്റി - 20 കി​ലോ​മീ​റ്റ​ർ
ഹൈ​വേ - 25 കി​ലോ​മീ​റ്റ​ർ

വേ​ഗം

മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 150 കി​ലോ​മീ​ർ വേ​ഗ​ത്തി​ൽ കു​തി​ക്കാ​ൻ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് 1000 സി​സി ബൈ​ക്കി​നാ​കും.

കാ​ർ​ബെ​റി മോ​ട്ടോ​ർ​സൈ​ക്കി​ൾ​സ്


ഓ​സ്ട്രേ​ലി​യ​ൻ ക​ന്പ​നി​യാ​യ കാ​ർ​ബെ​റി സ്ഥാ​പ​ക​നാ​യ പോ​ൾ കാ​ർ​ബെ​റി​യു​ടെ പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സ് പാ​ർ​ട്ണ​റാ​യ ജ​സ്പ്രീ​ത് സിം​ഗ് ഭാ​ട്ടി​യ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് കാ​ർ​ബെ​റി​യെ ക്ഷ​ണി​ച്ച​ത്. ഇ​പ്പോ​ൾ കാ​ർ​ബെ​റി എ​ൻ​ജി​നു​ക​ൾ ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു.

സ്പെ​സി​ഫി​ക്കേ​ഷ​ൻ

* എ​ൻ​ജി​ൻ- 1000സി​സി, ഫ്യു​വ​ൽ ഇ​ൻ​ജ​ക്റ്റ​ഡ്, എ​യ​ർ കൂ​ൾ​ഡ്, 55 ഡി​ഗ്രി വി-​ട്വി​ൻ.
* പ​വ​ർ- 52 പി​എ​സ്
* ടോ​ർ​ക്ക്- 82 എ​ൻ​എം
* ട്രാ​ൻ​സ്മി​ഷ​ൻ- 5 സ്പീ​ഡ്
500 സി​സി വീ​ത​മാ​ണ് ഓ​രോ എ​ൻ​ജി​ന്‍റെ​യും ക​രു​ത്ത്. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ യു​സി​ഇ സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​നെ അ​ധാ​ര​മാ​ക്കി​ത്ത​ന്നെ​യാ​ണ് വി-​ട്വി​ൻ എ​ൻ​ജി​ന്‍റെ​യും രൂ​പ​ക​ല്പ​ന. 5 സ്പീ​ഡ് ഗി​യ​ർ​ബോ​ക്സി​നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് 7-പ്ലേ​റ്റ് ഹൈ​ഡ്രോ​ളി​ക് ക്ല​ച്ചാ​ണ്.

പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ

* വി-​ട്വി​ൻ എ​ൻ​ജി​ൻ
* ഫ്യു​വ​ൽ ഇ​ൻ​ജെ​ക്‌ഷൻ
* ക്ലാ​സി​ക് ഡി​സൈ​ൻ
* ഡി​സ്ക് ബ്രേ​ക്ക് (മു​ന്നി​ലും പി​ന്നി​ലും)
* 7-പ്ലേ​റ്റ് ഹൈ​ഡ്രോ​ളി​ക് ക്ല​ച്ച്
* ഡ​ബി​ൾ ബാ​ര​ൽ സൈ​ല​ൻ​സ​ർ
* ട്വി​ൻ ഷോ​ക്ക് റി​യ​ർ സ​സ്പ​ൻ​ഷ​ൻ
* കി​ക്ക് സ്റ്റാ​ർ​ട്ട​ർ
* ഹെ​വി ഡ്യൂ​ട്ടി സ്റ്റാ​ർ​ട്ട​ർ മോ​ട്ടോ​ർ
* ഹൈ​ഡ്രോ​ളി​ക് വാ​ൽ​വ് ലി​ഫ്റ്റേ​ഴ്സ്
* ഹെ​വി-​ഡ്യൂ​ട്ടി ക്രാ​ങ്ക്ഷാ​ഫ്റ്റ്
* സിം​ഗി​ൾ സീ​റ്റ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.