കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു
കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു
Friday, October 13, 2017 11:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ കു​​​തി​​​പ്പു കാ​​​ണി​​​ച്ച സെ​​​പ്റ്റം​​​ബ​​​റി​​​ൽ സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​ഞ്ഞു. ഇ​​​ത് വാ​​​ണി​​​ജ്യ​​​ക​​​മ്മി കൂ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലെ 25.67 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നേ​​​ട്ട​​​മാ​​​ണ്. മൊ​​​ത്തം 2861 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​യി​​​രു​​​ന്നു ക​​​യ​​​റ്റു​​​മ​​​തി. ഇ​​​റ​​​ക്കു​​​മ​​​തി 18.09 ശ​​​ത​​​മാ​​​നം കൂ​​​ടി 3760 കോ​​​ടി ഡോ​​​ള​​​റാ​​​യി. വാ​​​ണി​​​ജ്യ​​​ക​​​മ്മി 890 കോ​​​ടി ഡോ​​​ള​​​ർ. ഇ​​​തു ത​​​ലേ സെ​​​പ്റ്റം​​​ബ​​​റി​​​നേ​​​ക്കാ​​​ൾ 0.9 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ്.

സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 170 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​യി. ജ​​​നു​​​വ​​​രി​​​ക്കു​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​ണു സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ കു​​​റ​​​വ് വ​​​രു​​​ന്ന​​​ത്. ക്രൂ​​​ഡ് ഓ‍യി​​​ൽ വി​​​ല​​​യി​​​ൽ 18.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യ​​​തും ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​രു​​​ന്പ് -ഉ​​​രു​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി 34.9 ശ​​​ത​​​മാ​​​ന​​​വും ക​​​ൽ​​​ക്ക​​​രി ഇ​​​റ​​​ക്കു​​​മ​​​തി 48 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു.


എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി 44.2 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 730 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​യി. റെ​​​ഡി​​​മെ​​​യ്ഡ് ക​​​യ​​​റ്റു​​​മ​​​തി 29.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 160 കോ​​​ടി ഡോ​​​ള​​​റി​​​ലെ​​​ത്തി. ര​​​ത്ന ക​​​യ​​​റ്റു​​​മ​​​തി 470 കോ​​​ടി ഡോ​​​ള​​​റി​​​ലേ​​​ക്കു വ​​​ർ​​​ധി​​​ച്ചു. 350 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു. ഇ​​​ത് 29.6 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.