ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
Friday, October 13, 2017 11:58 AM IST
അറ്റ്‌ലാന്‍റ (ജോർജിയ): ലോ​ക​വ്യാ​പ​ക​മാ​യി ശീ​ത​ള​പാ​നീ​യ മേ​ഖ​ല​യി​ൽ കു​തി​പ്പു തു​ട​രു​ന്നു പെ​പ്സി​കോ​യും കൊ​ക്കകോ​ള​യും ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളി​ലെ ചേ​രു​വ​യി​ൽ മാ​റ്റം വ​രു​ത്തു​ന്നു. ര​ഹ​സ്യചേ​രു​വ​യി​ൽ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​യ പ​ഞ്ച​സാ​ര​യും അ​സ്പാ​ർ​ടേ​മു​മാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്. പ​ഞ്ച​സാ​ര​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഹാ​നി​ക​ര​മാ​ണ് അ​സ്പാ​ർ​ടേം എ​ന്ന രാ​സ​വ​സ്തു.

ലോ​ക​വ്യാ​പ​ക​മാ​യി ആ​രോ​ഗ്യ​ശ്ര​ദ്ധ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ലും മാ​റ്റം​ വ​രു​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​സി​ന​സി​ൽ മാ​റ്റം വ​രു​ത്താ​ൻ കൊ​ക്കകോ​ള​യും പെ​പ്സി​കോ​യും തീ​രു​മാ​നി​ച്ച​ത്. ക​മ്പ​നി​കളുടെ ബെ​സ്റ്റ് സെ​ല്ലി​ംഗ് പ​ട്ടി​ക​യി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചേ​രു​വ​യി​ൽ മാ​റ്റം വ​രു​ത്തി പ്ര​കൃ​തി​ദ​ത്ത മ​ധു​ര​വ​സ്തു​വാ​യ സ്റ്റീ​വി​യ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ പ​ഞ്ച​സാ​ര അ​ല്ലെ​ങ്കി​ൽ അ​സ്​പാ​ർ​ടേം ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നാ​കും.


പു​തി​യ റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് മാ​സ​യി​ലെ (മാംഗോ ജ്യൂസ്) പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 30-35 ശ​ത​മാ​നം കു​റ​യ്ക്കാ​നാ​ണ് കൊ​ക്കകോ​ള​യു​ടെ തീ​രു​മാ​നം. ക​മ്പ​നി​യു​ടെതന്നെ ഓ​റ​ഞ്ച് സോ​ഡ​യാ​യ ഫാ​ന്‍റ​യി​ൽ സ്റ്റീ​വി​യ​യും അ​ഞ്ചു ശ​ത​മാ​നം ഓ​റ​ഞ്ച് ജ്യൂ​സും ഉ​ൾ​പ്പെ​ടു​ത്തും. പെ​പ്സി​കോ ത​ങ്ങ​ളു​ടെ സോ​ഫ്റ്റ് ഡ്രി​ങ്ക് ആ​യ 7അ​പ്പി​ൽ കാ​ല​റി കു​റ​യ്ക്കാ​നു​ള്ള പു​തി​യ ഫോ​ർ​മു​ല​ക​ളു​ടെ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ ഫോ​ർ​മു​ലേ​ഷ​നി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ പ്ര​തീ​ക്ഷ.കാ​ൻ​സ​ർ, ഭാ​രം​വ​യ്ക്ക​ൽ, ഗ​ർ​ഭ​ധാ​ര​ണ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കൊ​ക്കെ കാ​ര​ണ​മാ​കു​ന്ന കൃ​ത്രി​മ മ​ധു​ര​വ​സ്തു​വാ​ണ് അ​സ്പാ​ർ​ടേം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.