ന്യൂഡൽഹി: ഒരു പതിറ്റാണ്ടത്തെ കുതിപ്പിന് ഓഗസ്റ്റിൽ അവസാനം. പത്തു വർഷത്തിലധികമായി വാഹനവല്പനയിൽ ഒന്നാം സ്ഥാനത്തു തുടർന്ന മാരുതി സുസുകി ആൾട്ടോ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഡിസയറാണ് ആൾട്ടോയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്.
വാഹനനിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഓഗസ്റ്റിൽ 26,140 സ്വിഫ്റ്റ് ഡിസയർ കാറുകളാണ് നിരത്തിലിറങ്ങിയത്. അതേസമയം, 21,521 ആൾട്ടോ കാറുകളാണ് നിരത്തിലിറങ്ങിയത്. ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിച്ച പത്തു മോഡലുകളിൽ ഏഴെണ്ണവും മാരുതി സുസുകിയുടേതാണ്. ശേഷിക്കുന്ന മൂന്നു മോഡലുകൾ ഹ്യുണ്ടായിയുടെയും.
മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ (17,190), കോംപാക്ട് എസ്യുവി വിറ്റാര ബ്രസ (14,396), കോംപാക്ട് കാർ വാഗൺ ആർ (13,907), സ്വിഫ്റ്റ് (12,631), ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഹാച്ച്ബാക്ക് ഐ10 (12,306), പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് ഐ20 (11,832), എസ്യുവി ക്രറ്റ (10,158), മാരുതി സുസുകി ഇന്ത്യയുടെ ഹാച്ച് ബാക്ക് സെലേറിയോ (9,210) എന്നിവയാണ് മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള മോഡലുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.