ഇന്ധനവില താഴ്ന്നുതുടങ്ങിയെന്ന് പെട്രോളിയം മന്ത്രി
Saturday, September 23, 2017 9:24 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു കു​തി​ച്ചു​യ​ർ​ന്ന ഇ​ന്ധ​ന​വി​ല താ​ഴ്ന്നുതു​ട​ങ്ങി​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ര​ണ്ടു ദി​വ​സ​മാ​യി ഇ​ന്ധ​ന​വി​ല താ​ഴു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഈ ​താ​ഴ്ച തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വി​ല സ്ഥി​ര​ത​യി​ലാ​ണ്. ഇ​നി വൈ​കാ​തെ കു​റ​യും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​ക്കാ​ർ​ഡു​ക​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ന്ന​ലെ വ​രെ ഇ​ന്ധ​ന​വി​ല 10 പൈ​സ താ​ഴ്ന്നു.