റെനോ കാപ്ചർ ഇന്ത്യയിലെത്തി
റെനോ കാപ്ചർ ഇന്ത്യയിലെത്തി
Friday, September 22, 2017 11:31 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഫ്ര​​​ഞ്ച് കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ റെ​​​നോ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി കാ​​​പ്ച​​​ർ ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും നിരത്തിലെത്താൻ അ​​​ടു​​​ത്ത മാ​​​സം വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​​ണം. വാ​​​ഹ​​​നം വാ​​​ങ്ങാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് റെ​​​നോ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് വ​​​ഴി 25,000 രൂപ അ​​​ട​​​ച്ച് ബു​​​ക്ക് ചെ​​​യ്യാം.

75 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നി​​​ര​​​ത്തു​​​ക​​​ളി​​​ൽ ചീ​​​റി​​​പ്പാ​​​ഞ്ഞ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യാ​​​ണ് റെ​​​നോ കാ​​​പ്ച​​​റി​​​നെ ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ബി​​​ഒ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ റെ​​​നോ ഇ​​​റ​​​ക്കു​​​ന്ന ആ​​​ദ്യവാ​​​ഹ​​​ന​​​വു​​​മാ​​​ണി​​​ത്. ക്രോ​​​സ് ഓ​​​വ​​​ർ സ്റ്റൈ​​​ലി​​​ലു​​​ള്ള പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി​​​യാ​​​യ കാ​​​പ്ച​​​ർ റെ​​​നോ​​​യു​​​ടെതന്നെ കോം​​​പാ​​​ക്ട് എ​​​സ്‌​​​യു​​​വി ഡ​​​സ്റ്റ​​​റി​​​ന്‍റെ മു​​​ക​​​ളി​​​ലു​​​ള്ള മോ​​​ഡ​​​ലാ​​​ണ്.

ക​​​റു​​​ത്ത റൂ​​​ഫോ​​​ടെ​​​യു​​​ള്ള ഡു​​​വ​​​ൽ ടോ​​​ൺ ക​​​ള​​​ർ സ്കീം, ​​​എ​​​ൽ​​​ഇ​​​ഡി ഹെ​​​ഡ് ലാ​​​ന്പു​​​ക​​​ൾ, എ​​​ൽ​​​ഇ​​​ഡി ഡി​​​ആ​​​ർ​​​എ​​​ലു​​​ക​​​ൾ, ഫ്ലോ​​​ട്ടിം​​​ഗ് സൈ​​​ഡ് ഇ​​​ൻ​​​ഡി​​​ക്കേ​​​റ്റ​​​റു​​​ക​​​ൾ. 17 ഇ​​​ഞ്ച് ഡ​​​യ​​​മ​​​ണ്ട് ക​​​ട്ട് അ​​​ലോ​​​യ് വീ​​​ലു​​​ക​​​ൾ, 7-ഇ​​​ഞ്ച് ഇ​​​ൻ​​​ഫോ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് സി​​​സ്റ്റം, ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് വൈ​​​റ്റ് ഡാ​​​ഷ്ബോ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ. 1.5 ലി​​​റ്റ​​​ർ എ​​​ച്ച്4​​​കെ പെ​​​ട്രോ​​​ൾ എ​​​ൻ​​​ജി​​​നി​​​ലും 1.5 ലി​​​റ്റ​​​ർ കെ9​​​കെ ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​നി​​​ലും കാ​​​പ്ച​​​ർ എ​​​ത്തും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ മാ​​​ന്വ​​​ൽ ട്രാ​​​ൻ​​​സ്മി​​​ഷ​​​നി​​​ൽ മാ​​​ത്രം എ​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ ഡു​​​വ​​​ൽ എ​​​യ​​​ർ​​​ബാ​​​ഗു​​​ക​​​ൾ, എ​​​ബി​​​എ​​​സ്, ഇ​​​ബി​​​ഡി, ബ്രേ​​​ക്ക് അ​​​സി​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. താ​​​ക്കോ​​​ലി​​​നു പ​​​ക​​​രം സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ് ആ​​​ണ് വാ​​​ഹ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​ത്. വി​​ല :10-20 ല​​ക്ഷം രൂ​​പ​​യ്ക്കു​​ള്ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.