ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനു പ്രയാസമേറും
Friday, September 22, 2017 11:31 AM IST
ന്യൂ​ഡ​ൽ​ഹി: നി​ര​വ​ധി ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​സ് കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ (‌ഐ​ആ​ർ​സി​ടി​സി) വി​ല​ക്കി. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന ഇ​ട​പാ​ടു​ക​ളി​ൽ​നി​ന്ന് ബാ​ങ്കു​ക​ൾ നേ​ടു​ന്ന വി​ഹി​തം ഐ​ആ​ർ​സി​ടി​സി​യു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ ത​യാ​റാ​കാത്ത​താ​ണ് ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ.

ഇ​നിമു​ത​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, ക​ന​റ ബാ​ങ്ക്, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക് തു​ട​ങ്ങി​യവയുടെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു മാ​ത്ര​മേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സാ​ധ്യ​മാ​കൂ.
ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് സ​ർ​വീ​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കു​ന്ന തു​ക​യു​ടെ പു​കു​തി ന​ല്ക​ണ​മെ​ന്ന് ഈ ​വ​ർ​ഷം ആ​ദ്യം ഐ​ആ​ർ​സി​ടി​സി ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ കാ​ര്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. അ​താ​ണ് ന​ട​പ​ടി​ക്കു പി​ന്നി​ൽ. ഐ​ആ​ർ​സി​ടി​സി വി​ല​ക്കി​യ ബാ​ങ്കു​ക​ളി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും ഉ​ൾ​പ്പെ​ടും.


ഐ​ആ​ർ​സി​ടി​സി​യു​ടെ വെ​ബ്സൈ​റ്റി​ൽ 35 ശ​ത​മാ​നം ഇ​ട​പാ​ടു​ക​ളും എ​സ്ബി​ഐ വ​ഴി​യാ​ണുന​ട​ക്കു​ന്ന​ത്. പു​തി​യ ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് എ​സ്ബി​ഐ​യു​ടെ പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ളി​ൽ 50,000 എ​ണ്ണം കു​റ​ഞ്ഞെ​ന്ന് എ​സ്ബി​ഐ അ​റി​യി​ച്ചു. ഇ​ട​പാ​ടു​ക​ൾ​ക്ക് ഐ​ആ​ർ​സി​ടി​സി ത​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ലം ത​രു​ന്നി​ല്ല. അ​ത് ത​ങ്ങ​ൾ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​ക​യാ​ണു പ​തി​വ്. ഇ​ത്ര​യും കാ​ലം അ​ങ്ങ​നെ​ത​ന്നെ​യാ​യി​രു​ന്നു ന​ട​ന്ന​ത് -​എ​സ്ബി​ഐ വ​ക്താ​വ് അ​റി​യി​ച്ചു. അതേസമയം നെറ്റ്ബാ ങ്കിംഗ് പോലുള്ള ഇടപാടുകൾക്ക് വിലക്കില്ല.