എ​യ​ർ​ഇ​ന്ത്യ പു​തി​യ വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ചു
എ​യ​ർ​ഇ​ന്ത്യ  പു​തി​യ വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Tuesday, September 19, 2017 12:08 PM IST
ന്യൂ​ഡ​ൽഹി: ഡ​ൽ​ഹി​യി​ൽനി​ന്ന് കോ​പ​ൻ​ഹേ​ഗ​നി​ലേ​ക്ക് എ​യ​ർ​ഇ​ന്ത്യ പു​തി​യ വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30ന് ​ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 218 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ 157 വി​മാ​നം ടേ​ക്ക്ഓ​ഫ് ചെ​യ്തു.

വി​മാ​ന​ത്തി​ലെ പൈ​ല​റ്റു​ൾ​പ്പെടെ എ​ല്ലാ ജീ​വ​ന​ക്കാ​രും വ​നി​ത​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ആ​ദ്യ സ​ർ​വ്വീ​സി​നു​ണ്ടാ​യി​രു​ന്നു. ചൊ​വ്വ, വ്യാ​ഴം, ശ​നി എ​ന്നി​ങ്ങ​നെ ആ​ഴ്ച​യി​ൽ മൂ​ന്നു സ​ർ​വ്വീ​സു​ക​ളാ​കും ഉ​ണ്ടാ​വു​ക.​


എ​യ​ർ ഇ​ന്ത്യ​യു​ടെ ബി-787 ​ഡ്രീം​ലൈ​ന​ർ എ​യ​ർ​ക്രാ​ഫ്റ്റ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

ആ​ദ്യ സ​ർ​വ്വീ​സി​ന് യാ​ത്ര​ക്കാ​ർ ഉൗ​ഷ്മ​ളമാ​യ വ​ര​വേ​ല്പ് ന​ൽ​കി.സി​എം​ഡി രാ​ജീ​വ് ബ​ൻ​സ​ൽ, കൊ​മേ​ഴ്സ്യ​ൽ ഡ​യ​റ​ക്ട​ർ പ​ങ്ക​ജ് ശ്രീ​വാ​സ്ത​വ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.