മ​ഹീ​ന്ദ്ര​യും ഫോ​ർ​ഡും സ​ഹ​ക​ര​ണ​ത്തി​ന്
മ​ഹീ​ന്ദ്ര​യും ഫോ​ർ​ഡും സ​ഹ​ക​ര​ണ​ത്തി​ന്
Monday, September 18, 2017 11:26 AM IST
മും​ബൈ: മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര അ​മേ​രി​ക്ക​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ർ​ഡ് മോ​ട്ടോ​ർ ക​മ്പ​നി​യു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന്. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യാ​ണ് ഈ ​സ​ഹ​ക​ര​ണം.

ഉ​ത്പ​ന്ന​ങ്ങ​ൾ, സാ​ങ്കേ​തി​വി​ദ്യ​ക​ൾ, വി​ത​ര​ണം തു​ട​ങ്ങി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​മെ​ന്നാ​ണ് ഇ​രു ക​മ്പ​നി​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൂ​ന്നു വ​ർ​ഷം​വ​രെ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തെ ക​രാ​ർ അ​വ​സാ​നി​ക്കു​ന്പോ​ൾ അ​ത് നീ​ട്ട​ണോ എ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്നും ഇ​രു ക​മ്പ​നി​ക​ളും പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.