Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
വിലത്തകർച്ചയിൽ കാർഷികമേഖല; കുരുമുളകും വെളിച്ചെണ്ണയും താഴുന്നു
Monday, September 18, 2017 12:37 AM IST
Click here for detailed news of all items Print this Page
വിപണി വിശേഷം / കെ.ബി. ഉദയഭാനു

വി​ല​ത്ത​ക​ർ​ച്ച​യി​ൽ കു​രു​മു​ള​കു ക​ർ​ഷ​ക​ർ ന​ക്ഷ​ത്ര​മെ​ണ്ണു​ന്നു. ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ വെ​ളി​ച്ചെ​ണ്ണ​വി​ല വ​ഴു​തു​ന്നു. റ​ബ​ർ സ്റ്റോ​ക്ക് കു​റ​ഞ്ഞ​ത് ട​യ​ർ വ്യ​വ​സാ​യി​ക​ളെ അ​സ്വ​സ്ത​രാ​ക്കു​ന്നു. ആ​ഗോ​ള സ്വ​ർ​ണ​വി​പ​ണി​യി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ.

കു​രു​മു​ള​ക്

ദ​ക്ഷി​ണേ​ന്ത്യ​ൻ കു​രു​മു​ള​കു ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കൊ​ടു​ത്തി വി​ദേ​ശ ഉ​ത്പ​ന്നം ആ​ഭ്യ​ന്ത​ര വി​പ​ണി കൈ​യ​ട​ക്കി. വി​യ​റ്റ്നാം കു​രു​മു​ള​കാ​ണ് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ പ്ര​തി​സ​ന്ധി​യിലാ​ക്കി​യ​ത്. വി​യ​റ്റ്നാ​മി​ലെ തോ​ട്ട​ങ്ങ​ൾ കാ​പ്പി വി​ള​വെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. അ​തി​നു മു​ന്പാ​യി സ്റ്റോ​ക്കു​ള്ള കു​രു​മു​ള​ക് വി​റ്റു​മാ​റാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​രും. ഇ​രുവി​ഭാ​ഗ​ങ്ങ​ളും ച​ര​ക്കി​റ​ക്കാ​ൻ മ​ത്സ​രി​ച്ച​ത് വി​ല​ത്ത​ക​ർ​ച്ച​യു​ടെ ആ​ക്കം കൂ​ട്ടി. കി​ലോ മൂ​ന്ന​ര ഡോ​ള​റി​നു പോ​ലും, അ​താ​യ​ത് കി​ലോ 225 രൂ​പ​യ്ക്കു പോ​ലും കു​രു​മു​ള​കി​ന്‍റെ കൈ​മാ​റ്റം ന​ട​ന്ന​താ​യി വി​യ​റ്റ്നാ​മി​ലെ ഇ​ട​നി​ല​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​യ​ൽ​രാ​ജ്യ​മാ​യ കം​ബോ​ഡി​യ​ൻ കു​രു​മു​ള​കും വി​യ​റ്റ്നാ​മി​ൽ കു​മി​ഞ്ഞു​കൂ​ടി​യ​ത് സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കി. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ച​ര​ക്കു സം​ഭ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​നം ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്ന സൂ​ച​ന ആ​ഗോ​ള വി​പ​ണി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. വി​യ​റ്റ്നാ​മി​ൽ മു​ള​കു​വി​ല ട​ണ്ണി​ന് 3,600 ഡോ​ള​റി​ലേ​ക്കു താ​ഴ്ന്ന​ത് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളെ ഇ​റ​ക്കു​മ​തി​ക്കു പ്രേ​രി​പ്പി​ച്ചു.

ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​ക്കു​ന്ന ച​ര​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് റീ ​ഷി​പ്മെ​ന്‍റ് ന​ട​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, ട​ണ്ണി​ന് 6,000 ഡോ​ള​റി​ൽ താ​ഴ്ന്ന വി​ല​യ്ക്കു​ള്ള കു​രു​മു​ള​കി​ന്‍റെ ഇ​റ​ക്കു​മ​തി​ക്കു നി​യ​ന്ത്ര​ണം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​യ​റ്റു​മ​തി മേ​ഖ​ല​യി​ലു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, താ​ഴ്ന്ന വി​ല​യ്ക്കു​ള്ള കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി യ​ദേ​ഷ്ടം ന​ട​ക്കു​ക​യാ​ണ്. 48,200 രൂ​പ​യി​ൽ വി​പ​ണ​നം ആ​രം​ഭി​ച്ച ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് ശ​നി​യാ​ഴ്ച 46,500ലാ​ണ്. ജ​നു​വ​രി​യി​ൽ 70,000 രൂ​പ​യാ​യി​രു​ന്നു കു​രു​മു​ള​കു​വി​ല. ഉ​ത്പ​ന്ന​ത്തി​നു നേ​രി​ട്ട വി​ല​ത്ത​ക​ർ​ച്ച ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റയി​ൽ വി​ള്ള​ലു​ള​വാ​ക്കി​ത്തു​ട​ങ്ങി. വാ​രാ​വ​സാ​നം അ​ണ്‍ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 44,500 രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു.

രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ കു​രു​മു​ള​കു​വി​ല പി​ന്നി​ട്ട​ വാ​രം ട​ണ്ണി​ന് 250 ഡോ​ള​ർ കു​റ​ഞ്ഞു. യൂ​റോ​പ്യ​ൻ ക​യ​റ്റു​മ​തി​ക്ക് 7,550 ഡോ​ള​റും അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി​ക്ക് 7,750 ഡോ​ള​റു​മാ​ണ്.

നാ​ളി​കേ​രം

വെ​ളി​ച്ചെ​ണ്ണ, കൊ​പ്ര വി​ല​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ചെ​ങ്കി​ലും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക്ലേ​ശി​ക്കു​ന്നു. ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ പ്ര​ദേ​ശി​ക വി​പ​ണി​ക​ളി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല്പ​ന ചു​രു​ങ്ങി. കി​ലോ 175 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്ക് എ​ണ്ണ​വി​ല പ്ര​വേ​ശി​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വെ​ളി​ച്ചെ​ണ്ണ​യി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ 16,400ൽ ​വ്യാ​പാ​രം ന​ട​ന്ന വെ​ളി​ച്ചെ​ണ്ണ വീ​ണ്ടും മി​ക​വി​നു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മി​ല്ലു​ക​ളി​ൽ​നി​ന്നു​ള്ള ച​ര​ക്കു​വ​ര​വ് ക​ന​ത്ത​തോ​ടെ 16,200ലേ​ക്കു താ​ഴ്ന്നു. കൊ​പ്ര 11,000 റേ​ഞ്ചി​ൽ​നി​ന്ന് 10,855ലേ​ക്ക് താ​ഴ്ന്നു.


ത​മി​ഴ്നാ​ട്ടി​ലെ വ​ൻ​കി​ട മി​ല്ലു​ക​ളി​ൽ വെ​ളി​ച്ചെ​ണ്ണ സ്റ്റോ​ക്കു​ള്ള​തി​നാ​ൽ ഈ ​വാ​രം അ​വ​ർ വി​ല്പ​ന​യി​ലേ​ക്കു തി​രി​ഞ്ഞാ​ൽ വി​ല​യി​ൽ വ​ൻ ചാ​ഞ്ചാ​ട്ടം സം​ഭ​വി​ക്കാം. മേ​യ് ആ​ദ്യം 12,800 രൂ​പ​യി​ൽ നീ​ങ്ങി​യ വെ​ളി​ച്ചെ​ണ്ണ അ​തി​വേ​ഗ​ത്തി​ലാ​ണ് ഓ​ണ ഡി​മാ​ൻ​ഡി​ൽ ക​യ​റി​യ​ത്. ദീ​പാ​വ​ലി​വേ​ള വ​രെ രാ​ജ്യ​ത്തെ ഭ​ക്ഷ്യ​യെ​ണ്ണ വി​പ​ണി​ക​ൾ ചൂ​ടു നി​ല​നി​ർ​ത്തിയേക്കും.

റ​ബ​ർ

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ഉൗ​ർ​ജി​ത​മാ​യി. അ​നു​കൂ​ല കാ​ലാ​വ​സ്ഥ ല​ഭ്യ​മാ​യ​തി​നാ​ൽ ഉ​ത്പാ​ദ​ന​വും വ​ർ​ധി​ച്ചു. എ​ന്നാ​ൽ, പി​ന്നി​ട്ട​ വാ​ര​ത്തി​ൽ പു​തി​യ ഷീ​റ്റ് വ​ര​വ് നാ​മ​മാ​ത്ര​മാ​യി​രു​ന്നു. ക​ർ​ഷ​ക​ർ ലാ​റ്റ​ക്സും കാ​ര്യ​മാ​യി വി​ല്പ​ന​യ്ക്കി​റ​ക്കി​യി​ല്ല. 13,300 രൂ​പ​യി​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് തു​ട​ങ്ങി​യ നാ​ലാം ഗ്രേ​ഡ് ഒ​രു വേ​ള 13,700 വ​രെ ക​യ​റി​യെ​ങ്കി​ലും വ്യാ​പാ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ 13,500ലാ​യി​രു​ന്നു.

ട​യ​ർ ക​ന്പ​നി​ക​ൾ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. പ​ല ക​ന്പ​നി​ക​ളു​ടെ​യും കൈ​വ​ശം ഷീ​റ്റ് സ്റ്റോ​ക്ക് കു​റ​ഞ്ഞ​തി​നാ​ൽ സം​സ്ഥാ​ന​ത്തെ മു​ഖ്യ​വി​പ​ണി​ക​ളി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം തു​ട​രാ​ൻ ഇ​ട​യു​ണ്ട്. ഇ​തി​നി​ടെ, ആ​ഭ്യ​ന്ത​ര റ​ബ​ർ അ​വ​ധി​വ്യാ​പാ​ര​ത്തി​ൽ അ​ല​യ​ടി​ച്ച നി​ക്ഷേ​പ​താ​ത്പ​ര്യം ഓ​പ്പ​റേ​റ്റ​ർ​മാ​രെ ഏ​റെ ആ​ക​ർ​ഷി​ച്ചെ​ങ്കി​ലും വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ വാ​രാ​വ​സാ​നം അ​നു​ഭ​വ​പ്പെ​ട്ട ത​ള​ർ​ച്ച ഇ​ന്ത്യ​യി​ലും പ്ര​തി​ഫ​ലി​ച്ചു.

ഏ​ലം

ഏ​ല​ക്ക വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ച്ച​തോ​ടെ ഹൈ​റേ​ഞ്ചി​ലെ ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ച​ര​ക്കു പ്ര​വ​ഹി​ച്ചു. വാ​രാ​രം​ഭ​ത്തി​ൽ 20,000 കി​ലോ ഏ​ല​ക്ക ലേ​ല​ത്തി​നു വ​ന്ന സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​ര​വ് 88,000 കി​ലോ​യാ​യി വ​ർ​ധി​ച്ചു. ഉ​ത്സ​വ​കാ​ല ആ​വ​ശ്യ​ത്തി​ന്‍റെ മി​ക​വി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ർ​ഷ​ക​ർ​ക്കാ​യി. മി​ക​ച്ച​യി​ന​ങ്ങ​ൾ കി​ലോഗ്രാ​മി​ന് 1652 രൂ​പ വ​രെ ഉ​യ​ർ​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന് ദീ​പാ​വ​ലി വ​രെ ഏ​ല​ത്തി​ന് ഡി​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കാം. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​ങ്ങ​ളു​ണ്ട്.

സ്വ​ർ​ണം

കേ​ര​ള​ത്തി​ൽ സ്വ​ർ​ണം ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ​നി​ന്നു താ​ഴ്ന്നു. ആ​ഭ​ര​ണ വി​പ​ണി​ക​ളി​ൽ പ​വ​ന്‍റെ നി​ര​ക്ക് 22,720 രൂ​പ​യി​ൽ​നി​ന്ന് 22,360 രൂ​പ​യാ​യി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഒൗ​ണ്‍സി​ന് 1348 ഡോ​ള​റി​ൽ​നി​ന്ന് വാ​രാ​ന്ത്യം സ്വ​ർ​ണം 1319 ഡോ​ള​റാ​യി.


സ്റ്റാ​ർ​ട്ട​പ്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​​ധ്യാ​പ​ക​ർ​ക്ക് ര​ണ്ടു വ​ർ​ഷം അ​വ​ധി
ഒരു ദിവസം, മൂന്നു ലക്ഷം ബൈക്കുകൾ
1500 കോടി രൂപ വായ്പ തേടി എയർ ഇന്ത്യ
എം​ ഫോ​ണ്‍ 7എ​സ് ഇ​ന്നു വി​പ​ണി​യിൽ
പുതിയ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
മുഹൂർത്തവ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു
ഐഫോൺ 8 വാങ്ങാൻ ആളില്ല
ജാ​തിക്ക​: വി​​ല​​യി​​ടി​​ക്ക​​ൽ നീ​​ക്ക​​ം ശ​​ക്തം
ജി​യോ പണി തുടങ്ങി
ഇ​ന്ത്യ-​ന്യൂ​സി​ലൻ​ഡ് ട്വ​ന്‍റി-20യിൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ​പ​ങ്കാ​ളി
ചൈന: വളർച്ച അല്പം കുറഞ്ഞു
ഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
എകെ-47ൽനിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
ഇത്തവണ കമ്പനികളുടെ വക സമ്മാനങ്ങളില്ല
സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
മൊത്തവിലയിലെ കയറ്റം 2.6%
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
ബുക്ക് മൈ ഷോ‍‍യിൽ ഫ്ലിപ്കാർട്ട് നിക്ഷേപത്തിന്
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
ഇന്ത്യക്കാർക്കു പ്രിയം ഓസ്ട്രേലിയ
ദീപാവലി വെടിക്കെട്ടിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
ചു​ങ്ക​ത്ത് ജ്വ​ല​്ലറി​യി​ൽ ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​ർ
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
ജി​യോ​യെ വെ​ല്ലാ​ൻ വോ​ഡാ​ഫോ​ണി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്
ജി​എ​സ്ടി ആ​പ്പു​മാ​യി തെ​ലു​ങ്കാ​ന
ചൈ​ന​യി​ൽ ആ​പ്പി​ളി​നെ വി​ല​ക്കാ​ൻ ക്വാ​ൽ​കോം
കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു
ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്
സാംസംഗ് ഇലക്‌ട്രോണിക്സ് സിഇഒ രാജിവച്ചു
വോഡഫോണുമായുള്ള ലയനം: ഐ​ഡി​യ​യ്ക്ക് ഓ​ഹ​രി​യു​ട​മ​കളുടെ അനുമതി
‌അ​ഞ്ച് അ​ഗ്രോ ബി​സി​ന​സ് ‌ക​ന്പ​നി​ക​ൾ ആ​രം​ഭി​ക്കും
LATEST NEWS
ഇ​ടു​ക്കി ജി​ല്ല​യി​ലെ നാലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ തുടങ്ങി
മു​ഗാ​ബെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: കെ. ​ശ്രീ​കാ​ന്ത് സെ​മി​യി​ൽ
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: കെ. ​ശ്രീ​കാ​ന്ത് സെ​മി​യി​ൽ; സൈ​ന​യും പ്ര​ണോ​യി​യും വീ​ണു
ബ്ര​സീ​ലി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.