വിദേശനാണ്യശേഖരം: ഇന്ത്യക്ക് എട്ടാംസ്ഥാനം
Saturday, September 16, 2017 9:46 PM IST
ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം ഒ​രാ​ഴ്ച മു​ന്പ് 40,000 കോ​ടി ഡോ​ള​ർ (25.59 ല​ക്ഷം കോ​ടി രൂ​പ) ക​വി​ഞ്ഞു. ഇ​തോ​ടെ ലോ​ക​ത്തി​ലെ എ​ട്ടാ​മ​ത്തെ വ​ലി​യ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം ഉ​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ.

മി​ക്ക രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും ഡോ​ള​റി​ലാ​ണ്. ബ്രി​ട്ടീ​ഷ് പൗ​ണ്ട്, യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ യൂ​റോ, സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ഫ്രാ​ങ്ക്, ജ​പ്പാ​ന്‍റെ യെ​ൻ തു​ട​ങ്ങി​യ ക​റ​ൻ​സി​ക​ളി​ലും ഗ​ണ്യ​മാ​യ ശേ​ഖ​ര​മു​ണ്ട്. സ്വ​ർ​ണ​വും ശേ​ഖ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൂ​ക്ഷി​ക്കാ​റു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​രാ​ജ്യ​മാ​യ അ​മേ​രി​ക്ക വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 23-ാം സ്ഥാ​ന​ത്താ​ണ്. 12,800 കോ​ടി ഡോ​ള​റാ​ണ് ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​മേ​രി​ക്ക​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം. ബ്രി​ട്ട​ൻ 15-ാം സ്ഥാ​ന​ത്താ​ണ്. 16,350 കോ​ടി ഡോ​ള​റു​ണ്ട് അ​വ​രു​ടെ ശേ​ഖ​ര​ത്തി​ൽ.

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ലെ മു​ഖ്യ​ഭാ​ഗം വി​ദേ​ശ​നാ​ണ്യ​ത്തി​ലു​ള്ള ആ​സ്തി​ക​ളാ​ണ്. ഇ​വ പ്ര​ധാ​ന​മാ​യും വി​ദേ​ശ സ​ർ​ക്കാ​രു​ക​ളു​ടെ ക​ട​പ്പ​ത്ര​ങ്ങ​ളി​ലെ നി​ക്ഷേ​പ​മാ​ണ്. റി​സ​ർ​വ് ബാ​ങ്ക് അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ ക​ട​പ്പ​ത്ര​ങ്ങ​ൾ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്നു. അ​വ​യ്ക്ക് പ​ലി​ശ കി​ട്ടും. വി​ല​മാ​റ്റം വ​ഴി​യു​ള്ള ലാ​ഭ​ന​ഷ്‌‌​ട​ങ്ങ​ളു​മു​ണ്ടാ​കും.


ഇ​ന്ത്യ​ക്ക് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് 37,621 കോ​ടി ഡോ​ള​റി​നു​ള്ള വി​ദേ​ശ​നാ​ണ്യ ആ​സ്തി​ക​ളു​ണ്ട്. അ​ടു​ത്ത​ ഭാ​ഗം സ്വ​ർ​ണ​മാ​ണ്. 558 ട​ൺ സ്വ​ർ​ണ​മു​ണ്ട് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ക്ക​ൽ. ഇ​പ്പോ​ഴ​ത്തെ വി​ല 2069 കോ​ടി ഡോ​ള​ർ. അ​ന്താ​രാ​ഷ്‌‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്)​യി​ൽ റി​സ​ർ​വ് ആ​യും ഐ​എം​എ​ഫ് നാ​ണ​യ​മാ​യ എ​സ്ഡി​ആ​ർ (സ്പെ​ഷ​ൽ ഡ്രോ​യിം​ഗ് റൈ​റ്റ്) ആ​യും വി​ദേ​ശ​നാ​ണ്യ സൂ​ക്ഷി​പ്പു​ണ്ട്. റി​സ​ർ​വ് 230 കോ​ടി ഡോ​ള​റും എ​സ്ഡി​ആ​ർ 152 കോ​ടി ഡോ​ള​റു​മാ​ണ്.