കേ​ര​ള​ത്തി​ലും ഇന്ത്യൻ പോ​സ്റ്റ​ൽ ബാ​ങ്ക്
കേ​ര​ള​ത്തി​ലും ഇന്ത്യൻ പോ​സ്റ്റ​ൽ ബാ​ങ്ക്
Thursday, September 14, 2017 11:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റ​​​ൽ പേ​​മെ​​​ന്‍റ് ബാ​​​ങ്ക് കേ​​ര​​ള​​ത്തി​​ലേ​​ക്കും വ​​രു​​ന്നു. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 16 ബ്രാ​ഞ്ചു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, ഇ​​​ട​​​പ്പ​​​ള്ളി, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് വെ​​​സ്റ്റ്ഹി​​​ൽ, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബ്രാ​​​ഞ്ചു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൊ​ല്ലം, റാ​ന്നി, ആ​ല​പ്പു​ഴ, ക​ട്ട​പ്പ​ന, മാ​ഹി, മാ​ന​ന്ത​വാ​ടി, ഉ​പ്പ​ള, ക​വ​ര​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​ൽ പേ​മെ​ന്‍റ് ബ്രാ​ഞ്ചു​ക​ൾ തു​ട​ങ്ങു​ക. മ​​​റ്റു പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും പേ​​മെ​​​ന്‍റ് ബാ​​​ങ്ക് വ്യാ​​​പി​​​പ്പി​​​ക്കാ​​ൻ പ​​ദ്ധ​​തി​​യു​​ണ്ട്. ഇ​​​തി​​​നാ​​​യു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാ​​​നാ​​യി നി​​ശ്ചി​​ത ​ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ പോ​​​ക​​​ണം. എ​​ന്നാ​​ൽ, ഏ​​​ത് പോ​​​സ്റ്റ് ഓ​​​ഫീ​​സി​​​ലും പ​​ണം നി​​​ക്ഷേ​​​പി​​​ക്കാനും പി​​​ൻ​​​വ​​​ലി​​​ക്കാ​​​നും സാ​​​ധി​​​ക്കും.
ഒ​​​രു ല​​​ക്ഷം വ​​​രെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കും. എ​​​ടി​​​എം, ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ്, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​ഭി​​ക്കും. പ​​ക്ഷേ, വാ​​​യ്പ​​യോ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡോ ഇ​​ല്ല. സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് കു​​​റ​​​വാ​​​യി​​​രി​​​ക്കു​​മെ​​ന്ന​​തും മി​​​നി​​​മം ബാ​​​ല​​​ൻസ് വേണ്ട എന്ന​​തു​​മാ​​ണ് പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​തകൾ.


25,000 രൂ​​​പ വ​​​രെ നാ​​ല​​ര ശ​​​ത​​​മാ​​​നം, 25,000 മു​​​ത​​​ൽ 50,000 രൂ​​​പ വ​​​രെ അ​​​ഞ്ച് ശ​​​ത​​​മാ​​​നം, 50,000 മു​​​ത​​​ൽ 10,0000 രൂ​​​പ വ​​​രെ അ​​ഞ്ച​​ര ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​യാ​​ണ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​ക്കു​​ള്ള പ​​ലി​​ശ. പ​​​ത്ത് വ​​​യ​​​സ് ക​​ഴി​​ഞ്ഞ​​വ​​​ർ​​​ക്ക് കെ​​​വൈ​​​സി രേ​​​ഖ​​​ക​​​ൾ ന​​​ല്​​​കി അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാം.​ ഒ​​​രു ല​​​ക്ഷം രൂ​​പ​​വ​​​രെ നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന റെ​​​ഗു​​​ല​​​ർ സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട് "സ​​​ഫ​​​ൽ', ബേ​​​സി​​​ക് സേ​​​വിം​​​ഗ്സ് ഡെ​​​പ്പോ​​​സി​​​റ്റ് അ​​​ക്കൗ​​​ണ്ട് "സു​​​ഖം', 50,000 രൂ​​​പ​​വ​​​രെ നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന ബേ​​​സി​​​ക് സേ​​​വിം​​​ഗ്സ് ഡെ​​​പ്പോ​​​സി​​​റ്റ് സ്മോ​​​ൾ അ​​​ക്കൗ​​​ണ്ട് "സ​​​ര​​​ൾ' എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു ത​​​രം അ​​​ക്കൗ​​​ണ്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ഡോ​​​ർ​​സ്റ്റെ​​​പ്പ് ബാ​​​ങ്കിം​​​ഗ് ആ​​​ണ് പോ​​​സ്റ്റ​​​ൽ പേ​​മെ​​​ന്‍റ് ബാ​​​ങ്കി​​​ന്‍റെ മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത. ഇ​​​തി​​​നാ​​​യി ബാ​​​ങ്കി​​​ൽനി​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ വീ​​​ട്ടി​​​ലെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.