സായ്ക് നിരത്തിലിറങ്ങും, 2019ൽ
Wednesday, September 13, 2017 12:09 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ചൈ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ സാ​യ്ക് ഇ​ന്ത്യ​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു. ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍റെ ഹാ​ലോ​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് എ​റ്റെ​ടു​ത്ത സാ​യ്ക് എം​ജി മോ​ട്ടോ​ഴ്സി​നോ​ടു ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദ​നം തു​ട​ങ്ങു​ക. ഹ്യു​ണ്ടാ​യി ക്രെ​റ്റ​യു​മാ​യി മ​ത്സ​രി​ക്കു​ന്ന കോം​പാ​ക്ട് എ​സ്‌​യു​വി നി​ർ​മി​ച്ച് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​ണ് എം​ജി മോ​ട്ടോ​ഴ്സി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് എം​ജി മോ​ട്ടോ​ർ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ രാ​ജീ​വ് ചാ​ബ അ​റി​യി​ച്ചു.ആ​ദ്യ​ഘ​ട്ട​ത്തി​ൽ 2000 കോ​ടി രൂ​പ​യാ​ണ് സാ​യ്ക് ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പി​ക്കു​ക.


ജി​എം മോ​ട്ടോ​ഴ്സി​ൽ​നി​ന്നു വാ​ങ്ങി​യ ഹാ​ലോ​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് പു​ന​ക്ര​മീ​ക​രി​ക്കാ​നാ​ണ് ഈ ​തു​ക. കൂ​ടാ​തെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത 60,000 കാ​റു​ക​ളി​ൽ​നി​ന്ന് 80,000 ആ​യി ഉ​യ​ർ​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​യ്ക്കാ​നാ​ണ് സാ​യ്കി​ന്‍റെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.