ചരക്കുസേവനനികുതി (ജിഎസ്ടി) കൗൺസിൽ വിവിധ ഉത്പന്നങ്ങളുടെ
നികുതിനിരക്കിൽ വരുത്തിയ മാറ്റം
28 ശതമാനത്തിൽനിന്ന് 12 ശതമാനത്തിലേക്ക്
റബർബാൻഡ്, തടിയോ ശില(മാർബിൾ അടക്കം)യോ ലോഹങ്ങളോ (സ്വർണവും വെള്ളിയുമൊഴികെ) കൊണ്ടുള്ള പ്രതിമകൾ, പ്രതിമത്തട്ട്, കുരിശ്, മൃഗരൂപങ്ങൾ, പാത്രങ്ങൾ, എഴുത്തുസാമഗ്രികൾ, ചാരപ്പാത്രം, പേപ്പർവെയ്റ്റ്, അലങ്കാരത്തിനുള്ള രൂപങ്ങൾ, സിറാമിക് ഉത്പന്നങ്ങൾ കൊണ്ടുപോകാനും പാക്ക് ചെയ്യാനും ഉപയോഗിക്കുന്ന പാത്രങ്ങളും ഭരണികളും, ചൈനാ ക്ലേ കൊണ്ടുള്ളതല്ലാത്ത അടുക്കള സാമഗ്രികളും പാത്രങ്ങളും, സോപ്പ് പാത്രം, സ്പോഞ്ച് ബാസ്കറ്റ്, ടൂത്ത് ബ്രഷ് ഹോൾഡർ, ടവ്വൽ ഹുക്, ടോയ്ലറ്റ് പേപ്പർ ഹോൾഡർ തുടങ്ങിയവ, പ്രതിമകൾ, അലങ്കാരസാമഗ്രികൾ.
ആനക്കൊന്പ്, ആമത്തോട്, മൃഗങ്ങളുടെ കൊന്പ്, അസ്ഥി, മുത്തുചിപ്പി തുടങ്ങിയവകൊണ്ടുള്ള സാധനസാമഗ്രികൾ, കല്ല് പതിച്ച ആഭരണങ്ങൾ.
18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനം ആക്കുന്നവ
ആയിരം രൂപയിൽ കുറഞ്ഞ കോട്ടൺ മെത്ത, കൊന്ത, കൊന്തമണി, കടലാസ് നിർമിത വസ്തുക്കൾ, പൂജാസാമഗ്രികൾ.
നികുതി ഇല്ലാതാക്കിയത്
പരുത്തിക്കുരുവിൽനിന്നുള്ള പിണ്ണാക്ക്, ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻവഴി വിൽക്കുന്ന ഖാദിത്തുണി, കളിമണ്ണുകൊണ്ടുള്ള പ്രതിമ, ചർക്ക (അംബർ ചർക്ക അടക്കം), പുല്ലോ ഈർക്കിലിോ കൊണ്ടുള്ള ചൂലും ബ്രഷും, സ്വദേശിയും കൈകൊണ്ടു നിർമിക്കുന്നതുമായ 134 ഇനം വാദ്യോപകരണങ്ങൾ (ചെണ്ട, തംബുരു, വീണ, പുല്ലാങ്കുഴൽ, ഹർമോണിയം, മൃദംഗം, മദ്ദളം, തബല, തിമില, ഇടയ്ക്ക, പുള്ളുവൻകുടം തുടങ്ങിയവ ഇതിൽവരുന്നു).
28 ശതമാനത്തിൽനിന്ന് 18 ശതമാനത്തിലേക്ക്
കസ്റ്റാർഡ് പൗഡർ, പ്ലാസ്റ്റിക് ഗ്ലൗസ് (മെഡിക്കൽ ഗ്രേഡ്), പ്ലാസ്റ്റിക് റെയിൻകോട്ട്, നെല്ലുകുത്ത് യന്ത്രത്തിൽ ഉപയോഗിക്കുന്ന റൈസ് റബർ റോൾ, 20 ഇഞ്ചു വരെയുള്ള കംപ്യൂട്ടർ മോണിറ്റർ (17 ഇഞ്ച് വരെ ഇപ്പോൾ 18 ശതമാനമാണ്), അടുക്കള ആവശ്യത്തിനുള്ള ഗ്യാസ് ലൈറ്റർ.
18 ശതമാനത്തിൽനിന്ന് 12 ശതമാനത്തിലേക്ക്
ഇഡ്ഡലി/ദോശമാവ്, തുള്ളിനനയ്ക്കും സ്പ്രിങ്ക്ലറിനുമുള്ള നോസിലുകൾ, 1000 രൂപയിൽ കൂടിയ കോട്ടൺ മെത്തകൾ, തടികൊണ്ടുള്ള പാത്രങ്ങളും സ്പൂണുകളും ഫോർക്കുകളും, ചൈനാ ക്ലേ കൊണ്ടുള്ള പാത്രങ്ങളും സ്പൂണുകളും, മണികൾ, ചേങ്ങിലകൾ, ബേസ്മെറ്റൽകൊണ്ടുള്ള പ്രതിമകൾ, ആഭരണങ്ങൾ, ഫോട്ടോ ഫ്രെയിം, കണ്ണാടി തുടങ്ങിയവ, തുണിത്തൊപ്പി.
12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനത്തിലേക്ക്
വാൽനട്ട്, വാളൻപുളി, കടല വറുത്തത്, അഗർബത്തി (സാന്പ്രാണി), ധൂപ് ബട്ട്, ധൂപ്, സമാന സാമഗ്രികൾ, കസ്റ്റംസ് നൽകുന്ന ഡ്യൂട്ടി ക്രെഡിറ്റ് സ്ക്രിപ്, കോർഡുറോയ് തുണി, സാരിഫോൾ, പുല്ലോ നാരോ ഇലയോ കൊണ്ടുള്ള ചവിട്ടികളും സഞ്ചികളും ബാഗുകളും.
ഉപയോഗം നോക്കാതെ എല്ലായിനം പിണ്ണാക്കിനും അഞ്ചു ശതമാനം ജിഎസ്ടി ചുമത്തി.