ഇലക്‌ട്രിക് റിക്ഷയുമായി മഹീന്ദ്ര
Saturday, September 9, 2017 11:15 AM IST
മുംബൈ: പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ഇ​ല​ക്‌​ട്രി​ക് റി​ക്ഷ പു​റ​ത്തി​റ​ക്കി. ഇ-​ആ​ൽ​ഫ മി​നി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന റി​ക്ഷ​യ​്ക്ക് 1.12 ല​ക്ഷം രൂ​പ​യാ​ണു വി​ല. പൂ​ർ​ണ​മാ​യും ഇ​ല​ക്‌​ട്രി​ക് ചാ​ർ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ-​ആ​ൽ​ഫ​യി​ൽ ഡ്രൈ​വ​റു​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു യാ​ത്ര ചെ​യ്യാം. 120 എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് റി​ക്ഷ​യു​ടെ ഉൗ​ർ​ജ​സ്രോ​ത​സ്. മ​ണി​ക്കൂ​റി​ൽ 25 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗം. ഒ​രു ഫു​ൾ ചാ​ർ​ജി​ൽ 85 കി​ലോ മീ​റ്റ​ർ ദൂ​രം ഇ- ​ആ​ൽ​ഫ​യ്ക്കു താ​ണ്ടാ​നാ​കും. ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത പ്ര​ശ​ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​വു​മാ​യാ​ണ് ത​ങ്ങ​ൾ എ​ത്ത​യി​രി​ക്കു​ന്ന​തെ​ന്നു മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ഓ​ട്ടോ​മോ​ട്ടീ​വ് വി​ഭാ​ഹം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ഡ്ഹേ​ര പ​റ​ഞ്ഞു. ആ​ക​ർ​ഷ​ക ഓ​ഫ​റു​ക​ളും മ​ഹീ​ന്ദ്ര ഇ-​ആ​ൽ​ഫ​യ്ക്കു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.