വിദേശനാണ്യശേ‌ഖരം 40,000 കോടി ഡോളറിലേക്ക്
വിദേശനാണ്യശേ‌ഖരം 40,000 കോടി ഡോളറിലേക്ക്
Friday, September 8, 2017 11:26 AM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 40,000 കോ​ടി ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡി​ലേ​ക്കു നീ​ങ്ങു​ന്നു. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 39,812 കോ​ടി ഡോ​ള​റാ​ണ്. ആ ​ഒ​രാ​ഴ്ച​യി​ലെ വ​ർ​ധ​ന 357.2 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ഇ​നി 188 കോ​ടി ഡോ​ള​ർ കൂ​ടി വ​ന്നാ​ൽ 40,000 കോ​ടി​യാ​കും. ഇ​ന്ന​ലെ അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ഇ​തു സാ​ധി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നു നി​ക്ഷേ​പ ബാ​ങ്ക് മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി ക​ണ​ക്കാ​ക്കു​ന്നു.

ഡോ​ള​റി​ന്‍റെ വി​നി​മ​യ നി​ര​ക്കി​ലെ മാ​റ്റം മൂ​ലം ഡോ​ള​ർ അ​ല്ലാ​ത്ത വി​ദേ​ശ ക​റ​ൻ​സി​ക​ളു​ടെ മൂ​ല്യം വ​ർ​ധി​ച്ചു. ആ ​ക​റ​ൻ​സി​ക​ളി​ലു​ള്ള നി​ക്ഷേ​പ​വും കൂ​ടി. ഇ​തോ​ടൊ​പ്പം സ്വ​ർ​ണ​ത്തി​ന്‍റെ ഡോ​ള​ർ വി​ല​യും കൂ​ടി. ഇ​തെ​ല്ലാ​മാ​ണ് ഒ​ന്നാം ​തീ​യ​തി​യി​ലെ ശേ​ഖ​രം വ​ർ​ധി​പ്പി​ച്ച​ത്. ഇ​തേ ഘ​ട​ക​ങ്ങ​ൾ ഇ​ന്ന​ലെ അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തി​ന്‍റെ ക​ണ​ക്ക് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മേ വ​രൂ. ചൈ​ന​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം ഇ​പ്പോ​ൾ 3.09 ല​ക്ഷം കോ​ടി ഡോ​ള​ർ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.