ആൻഡ്രോയ്്ഡ് 8.0 ഓറിയോ അവതരിപ്പിച്ചു
ആൻഡ്രോയ്്ഡ് 8.0 ഓറിയോ അവതരിപ്പിച്ചു
Tuesday, August 22, 2017 11:18 AM IST
സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ൽ അ​വ​ത​ര​ണം

സൂ​ര്യ​നും ഭൂ​മി​ക്കും ച​ന്ദ്ര​നെ​ത്തു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​ദി​നം ത​ന്നെ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​ൻ ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ ഗൂ​ഗി​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് തി​ക​ച്ചും യാ​ദൃ​ച്ഛി​കം. ന്യൂ‍യോ​ർ​ക്ക് സി​റ്റി മൈ​താ​ന​ത്ത് സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു സൂ​പ്പ​ർ​ഹീ​റോ പ​രി​വേ​ഷ​ത്തോ​ടെ​യു​ള്ള ഓ​റി​യോ​യു​ടെ അ​വ​ത​ര​ണം. യൂ​ട്യൂ​ബ് വ​ഴി അ​ര ല​ക്ഷ​ത്തി​ൽ​പ്പ​രം ആ​ളു​ക​ൾ അ​വ​ത​ര​ണം ത​ത്സ​മ​യം ക​ണ്ടു.

പു​തി​യ ഒ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം സീ​രീ​സു​ക​ൾ​ക്ക് അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ പേ​ര് ഇ​ടു​ന്ന പ​തി​വുരീ​തി ഗൂ​ഗി​ൾ തെ​റ്റി​ച്ചി​ല്ല. ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​ൻ 8.0 ഓ​റി​യോ എ​ന്ന് വി​ളി​ക്ക​പ്പെ​ടും.

തു​ട​ക്കം ഗൂ​ഗി​ളി​ന്‍റെ സ്വ​ന്തം ഫോ​ണുകളിൽ

ഗൂ​ഗി​ളി​ന്‍റെ പി​ക്സ​ൽ, പി​ക്സ​ൽ എ​ക്സ്എ​ൽ, നെ​ക്സ​സ് 5എ​ക്സ്, നെ​ക്സ​സ് 6പി, ​നെ​ക്സ​സ് പ്ലെ​യ​ർ, പി​ക്സ​ൽ സി ​എ​ന്നീ ഫോ​ണു​ക​ളി​ൽ ആ​ദ്യ​മെ​ത്തും. വൈ​കാ​തെ ആ​ൻ​ഡ്രോ​യ്ഡ് ബീ​റ്റാ പ്രോ​ഗ്രാ​മു​ള്ള ഫോ​ണു​ക​ളി​ൽ അ​പ്ഗ്രേ​ഡ് ചെ​യ്യാം.

ന​ബി​സ്കോ​യു​ടെ ഓ​റി​യോ

സ്നാ​ക് നി​ർ​മാ​താ​ക്ക​ളാ​യ ന​ബി​സ്കോ​യു​ടെ ഓ​റി​യോ ചോ​ക്ലേ​റ്റ് ബി​സ്ക​റ്റി​ന്‍റെ പേ​രാ​ണ് ആ​ൻ​ഡ്രോ​യ്ഡ് 8.0 സ്വീ​ക​രി​ച്ച​ത്. സൂ​പ്പ​ർ​ ഹീ​റോ പ​രി​വേ​ഷ​ത്തോ​ടെ എ​ത്തി​യ ആ​ൻ​ഡ്രോ​യ്ഡ് 8.0 ഓ​റി​യോ സാ​ധാ​ര​ണ വി​ത​ര​ണ​രീ​തി​യി​ൽ​ത്ത​ന്നെ ലോ​ക​വ്യാ​പ​ക​മാ​യെ​ത്തും.


പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ

1. ബാ​ക്ക്ഗ്രൗ​ണ്ട് ആ​പ്പു​ക​ൾ​ക്ക് പ​രി​ധി
2. പി​ക്ച​ർ ഇ​ൻ പി​ക്ച​ർ
യുട്യൂ​​​​​ബ് വീ​​​​​ഡി​​​​​യോ ആ​​​​​സ്വ​​​​​ദി​​​​​ച്ചു​​​​​കൊ​​​​​ണ്ടുത​​​​​ന്നെ മ​​​​​റ്റ് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ക്കാ​​​​​ൻ ​​ക​​​​​ഴി​​​​​യും. വീ​​​​​ഡി​​​​​യോ വി​​​​​ൻ​​​​​ഡോ ആ​​​​​വ​​​​​ശ്യാ​​​​​നു​​​​​സ​​​​​ര​​​​​ണം പോ​​​​​സ് ചെ​​​​​യ്യാ​​​​​നും മി​​​​​നി​​​​​മൈ​​​​​സ് ചെ​​​​​യ്യാ​​​​​നും സൗ​ക​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.
3. കൂ​ടു​ത​ൽ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഉ​ൾ​ക്കൊ​ള്ളു​ന്ന നോ​ട്ടി​ഫി​ക്കേ​ഷ​ൻ ചാ​ന​ലു​ക​ൾ
നോ​​​​​ട്ടി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ൻ പാ​​​​​ന​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​ത്യ​​​​​ക ശ്ര​​​​​ദ്ധ ല​​​​​ഭി​​​​​ക്കും​​​​​വി​​​​​ധ​​​​​മു​​​​​ള്ള ഡി​​​​​സ്പ്ലേ​​. നോ​​​​​ട്ടി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ദൃ​​​​​ശ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും സം​​​​​വി​​​​​ധാ​​​​​ന​​​​​മു​​​​​ണ്ട്.
4. ഐ​​​​​ക്ക​​​​​ണു​​​​​ക​​​​​ളു​​​ടെ രൂ​​​​​പം ​​​​മാ​​​​​റി
5. മി​​​​​ക​​​​​ച്ച ഓ​​​​​ഡി​​​​​യോ ക​​​​​ണ​​​​​ക്ടി​​​​​വി​​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.