വാട്സ്ആപ് ടെക്സ്റ്റ് സ്റ്റാറ്റസ് ഇനി കളർഫുൾ
Tuesday, August 22, 2017 9:48 PM IST
സി​ലി​ക്ക​ൺ​വാ​ലി: ഇ​നി വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​റ​മു​ള്ള ടെ​ക്സ്റ്റ് സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റ് ചെ​യ്യാം. ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഫോ​ൺ ആ​പ്പു​ക​ളി​ൽ പു​തി​യ സം​വി​ധാ​നം ല​ഭ്യ​മാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം ഫേ​സ്ബു​ക്ക് ആ​പ്പി​ലാ​ണ് ക​ള​ർ​ഫു​ൾ ബാ​ക്ഗ്രൗ​ണ്ട്, ഫോ​ണ്ട്, ഇ​മോ​ജി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള സ്റ്റാ​റ്റ​സ് അ​പ്ഡേ​ഷ​ൻ ആ​ദ്യ​മാ​യി ഈ ​സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. വാ​ട്സ്ആ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ അ​പ്ഡേ​ഷനുള്ള​വ​ർ​ക്കു മാ​ത്ര​മേ പു​തി​യ ഫീ​ച്ച​ർ ല​ഭ്യ​മാ​കൂ. എ​ന്നാ​ൽ, വി​ൻ​ഡോ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ‌​മാ​കി​ല്ല. കൂ​ടാ​തെ വാ​ട്സ്ആ​പ് വെ​ബ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ സ്റ്റാ​റ്റ​സ് കാ​ണാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ല.