100 രൂപ അച്ചടി നിർത്തി, നോട്ട്ക്ഷാമം വീണ്ടും
100 രൂപ അച്ചടി നിർത്തി, നോട്ട്ക്ഷാമം വീണ്ടും
Monday, August 21, 2017 11:42 AM IST
കോ​​​ഴി​​​ക്കോ​​​ട്: ക​​റ​​ൻ​​സി റ​​ദ്ദാ​​ക്കി​​യ​​തി​​നെത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക്ക് അ​​ല്പം ആ​​ശ്വാ​​സം വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ, വീ​​ണ്ടും അ​​തേ നി​​ല​​യി​​ലേ​​ക്ക് രാ​​ജ്യം കൂ​​പ്പു​​കു​​ത്തു​​ന്നു. 100 രൂ​​​പ നോ​​ട്ട് ല​​ഭ്യ​​മ​​ല്ലാ​​ത്ത​​താ​​​ണ് ബാ​​​ങ്കു​​​ക​​​ളി​​​ലും എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലും ജ​​​ന​​​ങ്ങ​​​ളെ വ​​​ട്ടം​​ക​​റ​​​ക്കു​​​ന്ന​​​ത്. ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ നോ​​ട്ടും അ​​ഞ്ഞൂ​​റി​​ന്‍റെ നോ​​ട്ടു​​ക​​ളു​​മാ​​ണ് എ​​ടി​​എ​​മ്മി​​ൽ​​നി​​ന്ന് ഇ​​ട​​പാ​​ടു​​കാ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന​​ത്.

100 രൂ​പ ക​റ​ൻ​സി​യു​ടെ അ​ച്ച​ടി നി​ർ​ത്തി​യെ​ന്നാ​ണ് ബാ​ങ്കു​ക​ൾ പ​റ​യു​ന്ന​ത്. ര​ണ്ടാ​ഴ്ച​യാ​യി പു​തി​യ 100 രൂ​പ നോ​ട്ടു​ക​ൾ ഒ​രു ബാ​ങ്കി​ന്‍റെ​യും ചെ​സ്റ്റ് ബ്രാ​ഞ്ചി​ൽ (റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ക​റ​ൻ​സി​നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ബ്രാ​ഞ്ച്) എ​ത്തി​ച്ചി​ട്ടി​ല്ല. വി​പ​ണി​യി​ലു​ള്ള നോ​ട്ടുകൊ​ണ്ടാ​ണ് ബാ​ങ്കു​ക​ളു​ടെ​യും ഇ​ട​പാ​ട്.
ചെ​​റി​​യ ക​​ച്ച​​വ​​ട​​ത്തി​​നു ചി​​ല്ല​​റ​​യി​​ല്ലാ​​ത്ത​​ത് ഉ​​പ​​യോ​​ക്താ​​ക്ക​​ളെ​​യും വ്യാ​​പാ​​രി​​ക​​ളെ​​യും ഒ​​രു​​പോ​​ലെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​ക്കു​​ന്നു. നൂ​​റോ നൂ​​റ്റ​​മ്പ​​തോ രൂ​​പ​​യ്ക്കു സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി​​യി​​ട്ട് ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ നോ​​ട്ട് ന​​ൽ​​കു​​മ്പോ​​ൾ ബാ​​ക്കി കൊ​​ടു​​ക്കാ​​ൻ ചി​​ല്ല​​റ​​യി​​ല്ല. ചി​​​ല്ല​​​റനോ​​​ട്ടു​​​ക​​​ൾക്കായി വ്യാ​​​പാ​​​രി​​​ക​​​ൾ ഇ​​പ്പോ​​ൾ നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യാ​​​ണ്.


എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ളി​​​ൽ നൂ​​റു രൂ​​പ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ കു​​റ​​ഞ്ഞ​​ത് 500 രൂ​​പ പി​​ൻ​​വ​​ലി​​ക്ക​​ണം. അ​​ഞ്ഞൂ​​റു രൂ​​പ​​യി​​ല്ലാ​​ത്ത എ​​ടി​​എ​​മ്മി​​ൽ​​നി​​ന്ന് 2000 രൂ​​പ പി​​ൻ​​വ​​ലിക്കേണ്ടിവരും.

ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പു​​​തി​​​യ 200 രൂപ, 50 രൂപ നോ​​​ട്ടു​​​ക​​​ൾ എത്തി​​​ക്കാ​​​നാ​​​ണ് ആ​​​ർ​​​ബി​​​ഐ പ​​​ദ്ധ​​​തി​​​. ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ മൈ​​​സൂ​​​രി​​​ലെ നോ​​​ട്ട് പ്രി​​​ന്‍റിം​​​ഗ് യൂ​​​ണി​​​റ്റി​​​ൽ പു​​​തി​​​യ നോ​​​ട്ടു​​​ക​​​ൾ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ത​​​യാ​​​റാ​​​യ​​​താ​​​യി ചെ​​​സ്റ്റ് ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. നോ​​​ട്ടു​​​ക​​​ൾ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട ജോ​​​ലി മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ബാ​​​ക്കി​​​യു​​​ള്ള​​​ത്. പു​​​തി​​​യ നോ​​​ട്ടു​​​ക​​​ൾ ഇ​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​ണ് ആ​​​ർ​​​ബി​​​ഐ അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്.

പ്ര​​​ബ​​​ൽ ഭ​​​ര​​​ത​​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.