സാ​വ​കാ​ശം വേ​ണ​മെ​ന്ന് ബ്രോ​ക്ക​ർ​മാ​ർ
Monday, August 21, 2017 11:42 AM IST
മും​ബൈ: ഈ ​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പ് ഇ​ട​പാ​ടു​കാ​രു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ സാ​വ​കാ​ശം​ തേ​ടി ബ്രോ​ക്ക​ർ​മാ​ർ.

ഡി​സം​ബ​ർ വ​രെ സാ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ 100 ശ​ത​മാ​നം കൃ​ത്യ​ത കൈ​വ​രി​ക്കാ​നാ​വി​ല്ലെ​ന്ന് ജി​യോ​ജി​ത് ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സ് എം​ഡി സി.​ജെ. ജോ​ർ​ജ് പ​റ​ഞ്ഞു. ഇ​പ്പോ​ൾ രം​ഗ​ത്തി​ല്ലാ​ത്ത​ നിക്ഷേപകർ നിരവധിയുണ്ട്. അ​ത്ത​രം അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​ണ് ത​ങ്ങ​ൾ സാ​വ​കാ​ശം ചോ​ദി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഡി​സം​ബ​ർ 31നു ​മു​ന്പ് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ത്ത നി​ക്ഷേ​പ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാനാണ് ബിഎസ്ഇ നി​ർ​ദേ​ശം.