മാരുതി സുസുകി സിയാസ് സ്പോർട്സ് വിപണിയിൽ
Thursday, August 17, 2017 10:09 PM IST
ന്യൂ​ഡ​ൽ​ഹി: സി​യാ​സി​ന്‍റെ സ്പോ​ർ​ട്സ് വേ​രി​യ​ന്‍റ് (സി​യാ​സ് എ​സ്) മാ​രു​തി സു​സു​കി വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മെ​ക്കാ​നി​ക്ക​ൻ സെ​റ്റ​പ്പി​ന് യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കാ​ഴ്ച​യ്ക്കു പു​തു​മ ന​ല്കു​ന്ന വി​ധ​ത്തി​ൽ എ​ക്സ്റ്റീ​രി​യ​റി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ളു​ണ്ട്.

പു​റ​ത്ത് മു​ന്നി​ലും പി​ന്നി​ലും വ​ശ​ങ്ങ​ളി​ലു​മാ​യി സ്പോ​യി​ല​ർ പാ​യ്ക്കു​ക​ളു​ള്ള​പ്പോ​ൾ ഇ​ന്‍റീ​രി​യ​റി​ൽ ക​റു​പ്പി​ന്‍റെ അ​ഴ​കാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ക​റു​പ്പി​നൊ​പ്പം ക്രോം ​ഫി​നി​ഷിം​ഗും ന​ല്കി​യി​രി​ക്കു​ന്നു. പെ​ട്രോ​ൾ വേ​രി​യ​ന്‍റി​ന് 9.39 ല​ക്ഷം രൂ​പ​യും ഡീ​സ​ലി​ന് 11.55 ല​ക്ഷം രൂ​പ​യു​മാ​ണ് സ്പോ​ർ​ട്സ് എ​ഡി​ഷ​ൻ സി​യാ​സി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല.


അതേസമയം സിയാസിന്‍റെ ഇന്ത്യയിലെ വില്പന 1.7 ലക്ഷം കവിഞ്ഞു. 2014ൽ ​ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​യ സി​യാ​സി​ന് ക​ഴി​ഞ്ഞ ആ​റു മാ​സ​ം മി​ക​ച്ച വി​ല്പ​ന നേ​ടാ​നാ​യ​തു നേ​ട്ട​മാ​യി. പ്ര​തി​മാ​സം ശ​രാ​ശ​രി 5,500 സി​യാ​സ് സെ​ഡാ​ൻ കാ​റു​ക​ൾ വി​റ്റ​ഴി​ക്കാ​ൻ ക​ന്പ​നി​ക്കാ​യി. മാ​രു​തി​യു​ടെ പ്രീ​മി​യം റി​ട്ടെ​യ്ൽ ചാ​ന​ലാ​യ നെ​ക്സ​യി​ലേ​ക്ക് സി​യാ​സി​ന്‍റെ വി​ല്പ​ന മാ​റ്റി​യി​രു​ന്നു.