തൃശൂർ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പുതിയ ലോകോത്തര ഷോറൂം പത്തനംതിട്ടയിലെ കെ.പി. റോഡിൽ 19ന് രാവിലെ 11ന് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യും.
ജോയ് ആലുക്കാസിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ആരംഭിക്കുന്ന ഷോറൂമിലൂടെ ഏറ്റവും മികച്ച കസ്റ്റമർ സർവീസും ആനന്ദകരമായ ഷോപ്പിംഗ് അനുഭവവും ഉപയോക്താക്കൾക്കു നൽകാനാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യംവയ്ക്കുന്നത്. പത്തനംതിട്ടയിലെ ജനങ്ങളെ അവർക്കുവേണ്ടി ഒരുക്കിയ ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവം ആസ്വദിക്കാൻ സന്തോഷപൂർവം ക്ഷണിക്കുകയാണെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
പുതിയ ഷോറൂമിൽ എക്സ്ക്ലൂസീവ് ഡയമണ്ട് കൗണ്ടർ കൂടാതെ ട്രഡീഷണൽ, എത്നോ കംഡംപററി ഇന്റർനാഷണൽ എന്നിവ സംയോജിക്കുന്ന ഒരു ദശലക്ഷത്തിലധികം ജ്വല്ലറി ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, ജോയ് ആലുക്കാസ് ബ്രാൻഡുകളായ വേദ ടെമ്പിൾ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗൻസാ പോൾകി ഡയമണ്ട്സ്, മസാകി പേൾസ്, സെനീനാ ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആന്റിക് കളക്ഷൻ, രത്ന പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറി ഉൾപ്പെടെ മറ്റു പ്രശസ്ത സ്വർണ, ഡയമണ്ട്, പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍, പേൾ ആഭരണങ്ങളും അണിനിരത്തിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.