കളർഫുൾ ബലൂണുകളുമായി ഫേസ്ബുക്ക് ചൈനയിലേക്ക്
കളർഫുൾ ബലൂണുകളുമായി ഫേസ്ബുക്ക് ചൈനയിലേക്ക്
Monday, August 14, 2017 12:07 PM IST
സി​ലി​ക്ക​ൺ​വാ​ലി: ചൈ​നീ​സ് ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ന്‍റെ സാ​ധ്യ​ത​ക​ൾ മു​ത​ലെ​ടു​ക്കാ​ൻ ഫേ​സ്ബു​ക്ക് പു​തി​യ ആ​പ് പു​റ​ത്തി​റ​ക്കി. ഫേ​സ്ബു​ക്കി​ന്‍റെ പേ​ര് ഒ​രി​ട​ത്തും പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് പു​തി​യ ആ​പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. "ക​ള​ർ​ഫു​ൾ ബ​ലൂ​ൺ​സ്' എ​ന്ന പേ​രി​ലു​ള്ള ഫോ​ട്ടോ ഷെ​യ​റിം​ഗ് ആ​പ്പി​ന് ഫേ​സ്ബു​ക്കി​ന്‍റെ മു​മെ​ന്‍റ്സ് ആ​പ്പി​നോ​ട് സാ​മ്യ​മു​ണ്ട്.

സ്മാ​ർ​ട്ട്ഫോ​ണി​ലെ ഫോ​ട്ടോ ആ​ൽ​ബ​ങ്ങ​ളി​ൽ​നി​ന്ന് ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യാ​വു​ന്ന സം​വി​ധാ​ന​ത്തി​ലു​ള്ള ക​ള​ർ​ഫു​ൾ ബ​ലൂ​ണി​ന്‍റെ ഡെ​വ​ല​പ്പ​ർ സ്ഥാ​ന​ത്ത് ചൈ​നീ​സ് ക​മ്പ​നി​യാ​യ ‍യോ​ഗ് ഇ​ന്‍റ​ർ​നെ​റ്റ് ടെ​ക്നോ​ള​ജി​യു​ടെ പേ​രാ​ണു​ള്ള​ത്. ഫേ​സ്ബു​ക്കു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള ബ​ന്ധവും പു​റ​ത്ത​റി​യി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​വി​ധ​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ​.
ചൈ​നീ​സ് ഇ​ന്‍റ​ർ​നെ​റ്റ് നി​യ​മ​ങ്ങ​ൾ ക​ള​ർ​ഫു​ൾ ബ​ലൂ​ൺ​സി​നെ പ​ടി​ക്കു പു​റ​ത്താ​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ങ്കി​ലും വി​ദേ​ശ ടെ​ക് ക​ന്പ​നി​ക​ളു​ടെ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്ക് ചൈ​ന​യി​ൽ വി​ല​ക്കു​ണ്ട്. 2009ൽ ​ഫേ​സ്ബു​ക്കി​നെ ചൈ​ന​യി​ൽ നി​രോ​ധി​ച്ചി​രു​ന്നു. പി​ന്നാ​ലെ 2014ൽ ​ഫോ​ട്ടോ ഷെ‍യ​റിം​ഗ് ആ​പ്പാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​നെ​യും പു​റ​ത്താ​ക്കി. ഫേ​സ്ബു​ക്കി​ന്‍റെ ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ്ആ​പ്പി​നെ ക​ഴി​ഞ്ഞ മാ​സം ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ഭാ​ഗി​ക​മാ​യി ബ്ലോ​ക്ക് ചെ​യ്തി​ട്ടു​ണ്ട്.


ചൈ​ന​യു​ടെ ഇ​ന്‍റ​ർ​നെ​റ്റ് സെ​ൻ​സ​ർ​ഷി​പ് കാ​ര​ണം ഫേ​സ്ബു​ക്ക്, ഗൂ​ഗി​ൾ, ആ​പ്പി​ൾ തു​ട​ങ്ങി​യ വ​ൻ ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യൊ​രു മാ​ർ​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. ചൈ​ന​യി​ൽ 70 കോ​ടി ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്.

ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം പ്ര​ധാ​ന ആ​പ്പു​ക​ളെ​ല്ലാം ചൈ​ന​യി​ലെ ആ​പ് സ്റ്റോ​റി​ൽ​നി​ന്ന് ആ​പ്പി​ൾ നീ​ക്കം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.