ആൻഡ്രോയിഡ് നോഗ കുതിക്കുന്നു
ആൻഡ്രോയിഡ് നോഗ കുതിക്കുന്നു
Wednesday, August 9, 2017 11:37 AM IST
ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച് നോ​ഗ കു​തി​ക്കു​ന്നു. 13.5 ശ​ത​മാ​നം നോ​ഗ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ആ​ൻ​ഡ്രോ​യി​ഡി​നു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് നോ​ഗ വി​പ​ണി​വി​ഹി​ത​ത്തി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. ആ​ൻ​ഡ്രോ​യി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ആ​ൻ​ഡ്രോ​യി​ഡ് 7.0 നോ​ഗ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 12.3 ശ​ത​മാ​ന​മാ​ണ്. 1.2 ശ​ത​മാ​നം ഉ​പ​യോ​ക്താ​ക്ക​ൾ‌ ഇ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​ൻ 7.1 ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

സാം​സം​ഗ് ഗാ​ല​ക്സി എ​സ് 8, എ​ൽ​ജി ജി6 ​തു​ട​ങ്ങി​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ ആ​ൻ​ഡ്രോ​യി​ഡ് 7.0 നോ​ഗ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഗൂ​ഗി​ളി​ന്‍റെ പി​ക്സ​ൽ ഫോ​ൺ, നോ​കി​യ ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​നാ​യ 7.1.1 ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ര​ണ്ടു വ​ർ​ഷ​മു​ന്പ് ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ച ആ​ൻ​ഡ്രോ​യി​ഡ് 6.0 മാ​ർ​ഷ്മാ​ലോ 32.3 ശ​ത​മാ​നം മാ​ർ​ക്ക​റ്റ് വി​ഹി​ത​​വു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് കു​തി​പ്പു തു​ട​രു​ക​യാ​ണ്. പി​ന്നാ​ലെ​യു​ള്ള ആ​ൻ​ഡ്രോ​യിഡ് 5.0 ലോ​ലി​പോ​പ്പി​ന് 29.2 ശ​ത​മാ​നം വി​ഹി​ത​മു​ണ്ട്. 16 ശ​ത​മാ​നം ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ആ​ൻ​ഡ്രോ​യി​ഡ് 4.0 കി​റ്റ്കാ​റ്റും 7.6 ശ​ത​മാ​നം ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ആ​ൻ​ഡ്രോ​യി​ഡ് ജെ​ല്ലി ബീ​നും പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ആ​ൻ​ഡ്രോ​യിഡ് ഐ​സ്ക്രീം സാ​ൻ​ഡ്‌​വി​ച്ച്, ജി​ഞ്ച​ർ ബ്രെ​ഡ് എ​ന്നീ ഒ​എ​സു​ക​ൾ 0.7 ശ​ത​മാ​നം ഉ​പ​ക​ര​ണ​ങ്ങ​ളി​ലു​ണ്ട്.

ഏ​റ്റ​വും പു​തി​യ ഒാ​പ്പ​റേ​റ്റി​ംഗ് സി​സ്റ്റം ആ​ൻ​ഡ്രോ​യി​ഡ് "ഒ'​അ​ടു​ത്ത മാ​സം പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.