ഏ​ഷ്യ​ൻ പെ​യി​ന്‍റ്സി​ന് ലാഭം കുറഞ്ഞു
ഏ​ഷ്യ​ൻ പെ​യി​ന്‍റ്സി​ന് ലാഭം കുറഞ്ഞു
Tuesday, July 25, 2017 11:56 AM IST
ന്യൂ​​ഡ​​ൽ​​ഹി:​ പ്ര​​മു​​ഖ പെ​​യി​​ന്‍റ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സി​​ന് ​​ലാ​​ഭ​​ത്തി​​ൽ വ​​ൻ കു​​റ​​വ്. ജൂ​​ണ്‍ 30ന് ​​അ​​വ​​സാ​​നി​​ച്ച പാദവാ​​ർ​​ഷി​​ക​​ക്ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ലാ​​ഭം 440.74 കോ​​ടി​​യാ​​ണ്.​​ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഈ ​​സ​​മ​​യ​​ത്ത് 552.56 കോ​​ടി​​യാ​​യി​​രു​​ന്നി​​ട​​ത്ത് 20.23 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണ് വ​​ന്ന​​ത്. അ​​തേ സ​​മ​​യം ക​​ന്പ​​നി​​യു​​ടെ വിറ്റുവരവ് അ​​ഞ്ച് ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച​​ു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ സ​​മ​​യം 4103.56 കോ​​ടി​​യാ​​യി​​രു​​ന്ന​​ത് ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ണ്‍ 30ന് ​​അ​​വ​​സാ​​നി​​ച്ച ക്വാ​​ർ​​ട്ട​​റി​​ൽ 4306.60 കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.​​


ആ​​ദ്യ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ന്പ​​നി​​യു​​ടെ വ​​ള​​ർ​​ച്ച നി​​ര​​ക്ക് ഒ​​ര​​ക്ക​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​തി​​നു പി​​ന്നി​​ൽ, ജി​​എ​​സ്ടി നടപ്പാക്കലിനെ കരുതിയുള്ള വില്പന മാന്ദ്യം കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്ന് ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ കെ​​ബി​​എ​​സ് ആ​​ന​​ന്ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.