ഡ്രൈവറില്ലാ കാറുകൾ ഇന്ത്യൻ നിരത്തിൽ അനുവദിക്കില്ല: ഗഡ്കരി
ഡ്രൈവറില്ലാ കാറുകൾ  ഇന്ത്യൻ നിരത്തിൽ  അനുവദിക്കില്ല: ഗഡ്കരി
Tuesday, July 25, 2017 11:56 AM IST
ന്യൂ​ഡ​ൽ​ഹി: ഡ്രൈ​വ​റി​ലാ​ത്ത കാ​റു​ക​ൾ ഇ​ന്ത്യ​യു​ടെ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. തൊ​ഴി​ലി​ല്ലാ​താ​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല.

ഒ​രു രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ ങ്കി​ൽ സാ​ങ്കേ​തി​ക വി​ദ്യ അ​വ​സാ​നി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​ക​ണ​മെ​ന്നും ഗ​ഡ്ക​രി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്താ​ക​മാ​നം ഡ്രൈ​വ​റി​ല്ലാ​ത്ത കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ഗൂ​ഗി​ൾ, മെ​ഴ്സി​ഡ​സ് ക​ന്പ​നി​ക​ൾ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നെ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.
രാ​ജ്യ​ത്ത് 22 ല​ക്ഷം പേ​ർ ഡ്രൈ​വ​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 100 ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ പു​തു​താ​യി തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യു​ണ്ടെ ന്നും ​അ​തി​ലൂ​ടെ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ല​ക്ഷം പേ​ർ​ക്ക് ജോ​ലി ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞു.


അ​തേ​സ​മ​യം, പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കാ​നു​ള്ള വ്യ​വ​സ്ഥ രാ​ജ്യ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന പു​തി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണെ​ങ്കി​ലും അ​തി​നു പ​രി​ഹാ​രം സാ​ങ്കേ​തി​ക വി​ദ്യ​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യ​ല്ലെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നാ​യ അ​ബ്ദു​ൾ മ​ജീ​ദ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.